കാനഡ ഡേ: ഉപയോക്താക്കള്‍ക്ക് 158 ജിബി ഡാറ്റയുള്ള പ്രത്യേക വയര്‍ലെസ് പ്ലാന്‍ വാഗ്ദാനം ചെയ്ത് റോജേഴ്‌സ് 

By: 600002 On: Jun 26, 2025, 11:45 AM

കാനഡ ഡേയില്‍ ഉപയോക്താക്കള്‍ക്ക് പ്രത്യേക വയര്‍ലെസ് പ്ലാന്‍ വാഗ്ദാനം ചെയ്ത് റോജേഴ്‌സ്. രാജ്യം 158 ആം വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍ 158 ജിബി ഡാറ്റയുള്ള പ്രത്യേക വയര്‍ലെസ് പ്ലാന്‍ വാഗ്ദാനം ചെയ്യുന്നത്.  158 ജിബിയുടെ പ്രത്യേക പ്ലാന്‍ 2025 ജൂലൈ 3 വരെ ലഭ്യമാകും. റോജേഴ്‌സിന്റെ കാനഡ ഡേ ഓഫര്‍ കമ്പനിയുടെ പതിവ് 100 ജിബി എസന്‍ഷ്യല്‍ പ്ലാന്‍ മാത്രമാണ്. അതില്‍ 58ജിബി ബോണസ് ഡാറ്റയും ഉള്‍പ്പെടുന്നു. പ്രത്യേക പാക്കേജിന് ഓട്ടോപേ ഡിസ്‌കൗണ്ടും 5 ഡോളര്‍ പ്രതിമാസ ഡിസ്‌കൗണ്ടും ഉള്‍പ്പെടെ പ്രതിമാസം 65 ഡോളര്‍ ചെലവാകും.

158 ജിബി ഡാറ്റയ്ക്ക് പുറമേ, പ്ലാനില്‍ 5ജി, 5ജി പ്ലസ് ഡാറ്റാ ആക്‌സസും 250 Mbsp വരെ വേഗതയും ഉള്‍പ്പെടുന്നു. തുടര്‍ന്ന് ഡാറ്റ അലോട്ട്‌മെന്റിനപ്പുറം 512Kbsp വരെ വേഗതയില്‍ പരിധിയില്ലാത്ത ഉപയോഗവും ലഭിക്കും. 
കൂടാതെ, പ്ലാനില്‍ അണ്‍ലിമിറ്റഡ് കാനഡ-വൈഡ് ടോക്ക് ആന്‍ഡ് ടെക്സ്റ്റ്, 2,000 ഇന്റര്‍നാഷണല്‍ ടെക്സ്റ്റുകള്‍, കോള്‍ ആന്‍ഡ് നെയിം ഡിസ്‌പ്ലേ, വോയ്സ്മെയില്‍, കോള്‍ വെയിറ്റിംഗ് ആന്‍ഡ് ഫോര്‍വേഡിംഗ്, ഗ്രൂപ്പ് കോളിംഗ് തുടങ്ങിയ മറ്റ് സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറുകളും ഉള്‍പ്പെടുന്നു.