''അത്ഭുതകരമായ രാജ്യം''; കാനഡയിലെ കാഴ്ചകള്‍ ആസ്വദിച്ച് റസ്സല്‍ ക്രോ 

By: 600002 On: Jun 25, 2025, 1:01 PM

 

കാനഡ ഒരു അത്ഭുതകരമായ രാജ്യമാണെന്ന് പ്രശസ്ത നടന്‍ റസ്സല്‍ ക്രോ. ഗ്രേറ്റ് വൈറ്റ് നോര്‍ത്തിനോടുള്ള തന്റെ സ്‌നേഹം സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സില്‍ പങ്കുവെച്ചു. നിലവില്‍ കാനഡയില്‍ സന്ദര്‍ശനം നടത്തുകയാണ് റസ്സല്‍ ക്രോ. 

1992 ലാണ് താന്‍ ആദ്യമായി കാനഡ സന്ദര്‍ശിച്ചതെന്ന് റസ്സല്‍ ക്രോ പറയുന്നു. കാനഡയിലെ കാഴ്ചകള്‍ വളരെ മനോഹരവും ആസ്വാദ്യകരവുമാണെന്ന് അദ്ദേഹം വാചാലനായി. കാനഡയിലെ എല്ലാ പ്രവിശ്യകളിലൂടെയും യാത്ര നടത്തുന്ന റസ്സല്‍ ക്രോ ചിത്രങ്ങളും പങ്കുവയ്ക്കുന്നുണ്ട്. 

നിലവില്‍ എവിടെയാണെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടില്ല. എന്നാല്‍ നിരവധി എക്‌സ് ഉപയോക്താക്കളും അദ്ദേഹത്തിന്റെ അരാധകരും പ്രിന്‍സ് എഡ്വേര്‍ഡ് ഐലന്‍ഡിലെ ഷാര്‍ലറ്റ് ടൗണിലാണ് അദ്ദേഹമുള്ളതെന്ന് കമന്റുകളിട്ടു. റസ്സല്‍ ക്രോവിന്റെ കനേഡിയന്‍ യാത്രകളെക്കുറിച്ച് കേട്ടറിഞ്ഞ കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി അദ്ദേഹത്തെ പ്രശംസിക്കുകയും നന്ദിയറിക്കുകയും ചെയ്തു.