കാല്‍ഗറി ട്രാന്‍സിറ്റ് യാത്രക്കാര്‍ സിട്രെയിന്‍ പ്ലാറ്റ്‌ഫോമുകളില്‍ ഇലക്ട്രോണിക് ടിക്കറ്റ് വാലിഡേറ്റ് ചെയ്യണം 

By: 600002 On: Jun 25, 2025, 9:38 AM

 

കാല്‍ഗറി ട്രാന്‍സിറ്റ് യാത്രകളില്‍ മാറ്റം വരുന്നു. സിട്രെയിനില്‍ കയറുന്നതിന് മുമ്പ് ഇലക്ട്രോണിക് ടിക്കറ്റുകള്‍ വാലിഡേറ്റാണെന്ന് യാത്രക്കാര്‍ ഉറപ്പുവരുത്തേണ്ടതുണ്ട്. ജൂലൈ 16 മുതല്‍, മൈ ഫെയര്‍ ആപ്പ് ഉപയോഗിച്ച് ടിക്കറ്റ് വാങ്ങിയ ട്രെയിനില്‍ കയറുന്ന യാത്രക്കാര്‍ സ്‌റ്റേഷന്‍ പ്ലാറ്റ്‌ഫോമില്‍ ടിക്കറ്റ് സാധൂകരിക്കേണ്ടതുണ്ട്. കഴിഞ്ഞ മാസം മുതല്‍ പ്ലാറ്റ്‌ഫോമുകളില്‍ ടിക്കറ്റ് വാലിഡേറ്റര്‍ മെഷീനുകള്‍ സ്ഥാപിക്കാന്‍ ജീവനക്കാര്‍ ആരംഭിച്ചു. ജൂണ്‍ മാസം അവസാനത്തോടെ പ്ലാറ്റ്‌ഫോമുകളിലുടനീളം ഇന്‍സ്റ്റാളേഷനുകള്‍ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

മൈ ഫെയര്‍ ആപ്പ് അപ്‌ഡേറ്റ് ചെയ്യുന്നതിനാല്‍ യാത്രക്കാര്‍ ആപ്പില്‍ ടിക്കറ്റ് ആക്ടിവേറ്റ് ചെയ്യുകയും തുടര്‍ന്ന് പ്ലാറ്റ്‌ഫോമിലോ ബസിലോ അത് വാലിഡേറ്റ് ചെയ്യുകയും വേണം. നിലവില്‍ ഇലക്ട്രോണിക് ടിക്കറ്റ് മാത്രമേ ആക്ടിവേറ്റ് ചെയ്യേണ്ടതുള്ളൂ. ടിക്കറ്റ് വാലിഡേഷനെക്കുറിച്ചും മാറ്റങ്ങളെക്കുറിച്ചും കൂടുതല്‍ അറിയാന്‍ കാല്‍ഗറി ട്രാന്‍സിറ്റ് വെബ്‌പേജ് സന്ദര്‍ശിക്കുക.