2028 ആകുമ്പോഴേക്കും വിമാന യാത്രയുമായി ബന്ധപ്പെട്ട പരാതികളുടെ എണ്ണം 126,000 ആയി ഉയർന്നേക്കുമെന്ന് കണക്കുകൾ

By: 600110 On: Jun 24, 2025, 3:29 PM

 

2028 ആകുമ്പോഴേക്കും വിമാന യാത്രയുമായി ബന്ധപ്പെട്ട പരാതികളുടെ എണ്ണം 126,000 ആയി ഉയർന്നേക്കുമെന്ന് കണക്കുകൾ.  കനേഡിയൻ ട്രാൻസ്‌പോർട്ടേഷൻ ഏജൻസിയുടെ (CTA) തീരുമാനങ്ങൾക്ക് വർഷങ്ങളെടുക്കുമെന്ന് അറിഞ്ഞുകൊണ്ട് വിമാനക്കമ്പനികൾ നിയമങ്ങൾ അവഗണിക്കുകയും യാത്രക്കാർക്ക് പണം നൽകാൻ വിസമ്മതിക്കുകയും ചെയ്യുന്നുവെന്ന് വിമർശകർ പറയുന്നു. ഏതെങ്കിലും ഒരു പരാതിയിൽ തീരുമാനം എടുക്കാൻ രണ്ട് വർഷത്തിൽ അധികം സമയം എടുക്കുന്നുണ്ട്. 

കഴിഞ്ഞ ജൂലൈയിൽ വിമാനങ്ങൾ വൈകിയപ്പോൾ എയർ കാനഡയിൽ നിന്ന് തനിക്കും ഭാര്യയ്ക്കും കുഞ്ഞിനും മോശം പെരുമാറ്റമുണ്ടായി എന്ന് അലക്സ് ലാഫെറിയർ എന്ന യാത്രക്കാരൻ പറയുന്നു. പിന്നീട്  എയർലൈൻ റെഗുലേറ്ററിൽ പരാതി നൽകുകയും ചെയ്തു. എന്നാൽ കനേഡിയൻ ട്രാൻസ്‌പോർട്ടേഷൻ ഏജൻസി (CTA) യിൽ 87,000-ത്തിലധികം പരാതികൾ കെട്ടിക്കിടക്കുന്നുണ്ടെന്നും തൻ്റെ കേസ് പരിഹരിക്കാൻ രണ്ട് വർഷത്തിലധികം എടുത്തേക്കാമെന്നുമാണ് അറിഞ്ഞതെന്നും  അദ്ദേഹം പറയുന്നു. ആക്‌സസ് ടു ഇൻഫർമേഷൻ പ്രകാരം ലഭിച്ചതും ഗോ പബ്ലിക്കിന് നൽകിയതുമായ പുതിയ ഡാറ്റ പ്രകാരം  ബാക്ക്‌ലോഗ് ക്രമാതീതമായി വർദ്ധിക്കുമെന്നാണ് റിപ്പോർട്ട്. 2028 ആകുമ്പോഴേക്കും 45 ശതമാനം വരെ വർദ്ധനയ്ക്ക് സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട് പറയുന്നത്.