കാനഡയില്‍ ഉഷ്ണതരംഗം രൂക്ഷമായി തുടരുന്നു. ഒന്റാരിയോയില്‍ താപനില ഉയരുകയാണ്. ഒന്റാരിയോയിലും തെക്കുപടിഞ്ഞാറന്‍ ക്യുബെക്കിലും തിങ്കളാഴ്ചയും ഉയര്‍ന്ന താപനില തുടര്‍ന്നു. 'ഹീറ്റ് ഡോം' പ്രതിഭാസം കാരണം കടുത്ത ചൂടാണ് ഈ പ്രദേശങ്ങളില്‍ അനുഭവപ്പെടുന്നത്. എണ്‍വയോണ്‍മെന്റ് കാനഡയുടെ റിപ്പോര്‍ട്ട് അനുസരിച്ച്, ഞായറാഴ്ച ആരംഭിച്ച ഉഷ്ണതരംഗം ബുധനാഴ്ച വരെ തുടരും.
ടൊറന്റോയില്‍ തിങ്കളാഴ്ച രേഖപ്പെടുത്തിയ താപനില 1983 ലെ റെക്കോര്‍ഡ് ഭേദിച്ചു. ഞായറാഴ്ച ഒന്റാരിയോയിലെ 18 സ്ഥലങ്ങളില്‍ പുതിയ താപനില റെക്കോര്‍ഡുകള്‍ രേഖപ്പെടുത്തി.