ബ്രസ്സല്‍സില്‍ നടന്ന സംയുക്ത ഉച്ചകോടിയില്‍ സുരക്ഷാ-പ്രതിരോധ പങ്കാളിത്ത കരാറില്‍ കാനഡയും യൂറോപ്യന്‍ യൂണിയനും ഒപ്പുവെച്ചു. കരാറിന്റെ നിബന്ധനകള്‍ പ്രകാരം, കാനഡയും യൂറോപ്യന്‍ യൂണിയനും ഉന്നത ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി വാര്‍ഷിക സുരക്ഷാ, പ്രതിരോധ ചര്‍ച്ച നടത്തും. ഉക്രെയ്‌നെ പിന്തുണച്ച് സഹകരണം വികസിപ്പിക്കുന്നതിനും, യൂറോപ്പില്‍ കനേഡിയന്‍ സൈനിക മൊബിലിറ്റി മെച്ചപ്പെടുത്തുന്നതിനും ഇന്തോ-പസഫിക് പോലുള്ള പരസ്പര താല്‍പ്പര്യമുള്ള മേഖലകളില്‍ സമുദ്ര സഹകരണം വര്‍ധിപ്പിക്കുന്നതും കരാറില്‍ ഉള്‍പ്പെടുന്നു.
ഇത് കൂടാതെ, സൈബര്‍ സുരക്ഷ, വിദേശ ഇടപെടല്‍, തെറ്റായ വിവരങ്ങള്‍, ബഹിരാകാശ നയം എന്നിവയിലെ ഉയര്‍ന്നുവരുന്ന വിഷയങ്ങളില്‍ കൂടുതല്‍ സഹകരണം ഉറപ്പാക്കാനും സുരക്ഷാ, പ്രതിരോധ കരാര്‍ വാഗ്ദാനം ചെയ്യുന്നു.