സമ്മര്‍സീസണില്‍ തണുപ്പിക്കാന്‍ ഉപയോഗിക്കുന്ന ഐസ് സ്മൂത്തി പോപ്‌സ് കനേഡിയന്‍ ഫുഡ് ഇന്‍സ്‌പെക്ഷന്‍ ഏജന്‍സി തിരിച്ചുവിളിച്ചു. കാനഡയിലുടനീളം വിറ്റഴിച്ച സ്‌നോടൈം ബെറി ഐസ് സ്മൂത്തി പോപ്‌സ് ആണ് തിരിച്ചുവിളിച്ചിരിക്കുന്നത്. ഈ ഉല്‍പ്പന്നത്തില്‍ പാല്‍ അടങ്ങിയിട്ടുണ്ടെന്നും അത് ലേബലില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നും ഏജന്‍സി പറയുന്നു.
തിരിച്ചുവിളിച്ച ഐസ് സ്മൂത്തി പോപ്‌സ് ഉപയോഗിക്കരുതെന്നും വില്‍ക്കരുതെന്നും വിതരണം ചെയ്യരുതെന്നും ഏജന്‍സി തിരിച്ചുവിളിക്കല്‍ നോട്ടീസിലൂടെ അറിയിച്ചു.