എയർ ഇന്ത്യ ബോംബാക്രമണം  കാനഡയുടെ ചരിത്രത്തിൽ ഉൾപ്പെടുത്തണമെന്ന് അംബാസിഡർ  ബോബ് റേ

By: 600110 On: Jun 23, 2025, 3:29 PM

 

എയർ ഇന്ത്യ ബോംബാക്രമണം  കാനഡയുടെ ചരിത്രത്തിൽ ഉൾപ്പെടുത്തണമെന്ന് അംബാസിഡർ  ബോബ് റേ. വിമാനത്തിലുണ്ടായിരുന്നവരിൽ ഭൂരിഭാഗവും കനേഡിയൻമാരാണെന്ന വസ്തുത അവഗണിച്ച്. അത് ഇന്ത്യൻ സമൂഹത്തെ മാത്രം ബാധിക്കുന്നൊരു സംഭവമായിട്ടാണ് കാനഡ ഇതിനെ കണ്ടത് എന്ന് റേ പറയുന്നു.

40 വർഷങ്ങൾക്ക് മുമ്പാണ് എയർ ഇന്ത്യ ഫ്ലൈറ്റ് 182 അയർലൻഡ് തീരത്ത് പൊട്ടിത്തെറിച്ചത്. എന്നാൽ  അതൊരു കനേഡിയൻ ദുരന്തമായി പൂർണ്ണമായി അംഗീകരിക്കപ്പെട്ടിട്ടില്ലെന്ന് അംബാസഡർ ബോബ് റേ പറയുന്നു. 1985 ജൂൺ 23 ന് നടന്ന ഇരട്ട ബോംബാക്രമണങ്ങളിലെ രണ്ട് പ്രതികളെ എല്ലാ കുറ്റങ്ങളിൽ നിന്നും പിന്നീട് കുറ്റവിമുക്തരാക്കിയിരുന്നു.  ഫ്ലൈറ്റ് 182 ൽ ബിസി നിർമ്മിത സ്യൂട്ട്കേസ് ബോംബ് പൊട്ടിത്തെറിച്ച് 329 പേരാണ്  കൊല്ലപ്പെട്ടത്. ഈ ആക്രമണത്തിന് ഒരു മണിക്കൂർ മുമ്പ്, ടോക്കിയോയിലെ നരിറ്റ വിമാനത്താവളത്തിൽ മറ്റൊരു എയർ ഇന്ത്യ വിമാനത്തിനായി ടാഗ് ചെയ്ത ഒരു വാൻകൂവർ സ്യൂട്ട്കേസ് പൊട്ടിത്തെറിച്ച് രണ്ട് ജാപ്പനീസ് ബാഗേജ് ഹാൻഡ്‌ലർമാർ മരിച്ചിരുന്നു. തീവ്രവാദത്തിൻ്റെ തോത് തിരിച്ചറിയുന്നതിൽ 
 പരാജയം സംഭവിച്ചു എന്നും, അത് അഭൂതപൂർവമായ ഭീകരപ്രവർത്തനത്തിലേക്ക് നയിച്ചുവെന്നും റേ പറയുന്നു.  ബോംബ് നിർമ്മിച്ചത് കാനഡക്കാരാണ്, അത് ആസൂത്രണം ചെയ്തത് കാനഡക്കാരാണ്.  എന്നാൽ ഇത് സത്യമാണെന്ന് സമൂഹത്തിൽ വലിയൊരു വിഭാഗം നിഷേധിച്ചിരുന്നു എന്നും റേ വ്യക്തമാക്കി.

2005 നവംബറിൽ അദ്ദേഹം സമർപ്പിച്ച റിപ്പോർട്ട്, ബോംബാക്രമണത്തിന് മുമ്പും ശേഷവുമുള്ള ഇൻ്റലിജൻസ് പരാജയങ്ങളെയും അന്വേഷണ പ്രശ്‌നങ്ങളെയും കുറിച്ച് ഒരു  അന്വേഷണം ആവശ്യപ്പെട്ടിരുന്നു. മാസങ്ങൾക്ക് ശേഷം പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട കൺസർവേറ്റീവ് നേതാവ് സ്റ്റീഫൻ ഹാർപ്പർ , വിരമിച്ച കാനഡ സുപ്രീം കോടതി ജസ്റ്റിസ് ജോൺ മേജറിനെ  ജുഡീഷ്യൽ അന്വേഷണത്തിനായി നിയമിച്ചിരുന്നു.