ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷം ഉള്‍പ്പെടെ മിഡില്‍ ഈസ്റ്റിലെ സമീപകാല സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ സംഘര്‍ഷം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ചില പ്രധാന സ്ഥലങ്ങളില്‍ അധിക ഉദ്യോഗസ്ഥരെ വിന്യസിക്കുമെന്ന് വാന്‍കുവര്‍ പോലീസ് ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു. ഒത്തുചേരലുകളും പ്രതിഷേധങ്ങളും നിയമപരമാണെന്ന് ഉറപ്പാക്കാന്‍ ജനകീയ പ്രതിഷേധ സ്ഥലങ്ങള്‍ക്ക് സമീപം ഉദ്യോഗസ്ഥരെ നിയോഗിക്കുമെന്ന് വിപിഡി പറഞ്ഞു.
സംഘര്‍ഷങ്ങള്‍ നടക്കുന്ന രാജ്യങ്ങളില്‍ നിന്നുള്ള വിശ്വാസി സമൂഹ നേതാക്കളുടെയും പ്രതിനിധികളുടെയും പ്രതികരണങ്ങളും അഭിപ്രായങ്ങളും തങ്ങള്‍ ആരായുന്നുണ്ടെന്നും അവരുടെ പ്രസ്താവനകള്‍ വീക്ഷിക്കുന്നുണ്ടെന്നും പോലീസ് വ്യക്തമാക്കി.
ഇറാനും ഇസ്രയേലും തമ്മിലുള്ള സംഘര്‍ഷത്തില്‍ അമേരിക്ക ഇടപെട്ടതിനെ തുടര്‍ന്ന് സ്ഥിതി ഗതികള്‍ രൂക്ഷമായി കൊണ്ടിരിക്കുകയാണ്. അമേരിക്കയുടെ ഈ നീക്കം പ്രാദേശിക സംഘര്‍ഷത്തിന് കാരണമാകുമെന്ന് ആശങ്കപ്പെടുത്തുന്നുണ്ട്. ഇതാണ് പോലീസ് മുന്നൊരുക്കം നടത്തുന്നതിന്റെ കാരണം.