വാഹനമോടിക്കുന്നതിനിടെ ഉറങ്ങിപ്പോയി; ചെന്നുവീണത് കുളത്തില്‍; 20 കാരിക്കെതിരെ കേസെടുത്ത് ഒന്റാരിയോ പ്രൊവിന്‍ഷ്യല്‍ പോലീസ് 

By: 600002 On: Jun 21, 2025, 9:33 AM

മിസിസാഗയില്‍ 20കാരി ഓടിച്ച കാര്‍ കുളത്തില്‍ വീണു. മിസിസാഗ ഹൈവേ 401/407  ഏരിയയില്‍ വെള്ളിയാഴ്ച ഉച്ചകഴിഞ്ഞാണ് അപകടമുണ്ടായത്. യുവതി വാഹനമോടിക്കുന്നതിനിടയില്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് ഒന്റാരിയോ പ്രൊവിന്‍ഷ്യല്‍ പോലീസ് പറഞ്ഞു. നിസാര പരുക്കുകളേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

അശ്രദ്ധമായി വാഹനമോടിച്ചതിന് യുവതിക്കെതിരെ കേസ് ചാര്‍ജ് ചെയ്തതായി ഒന്റാരിയോ പോലീസ് അറിയിച്ചു. വാഹനം കുളത്തില്‍ നിന്നും നീക്കിയതായും പോലീസ് പറഞ്ഞു.