വാഴയിലയിൽ വേവിച്ചെടുത്ത മത്തി

By: 600007 On: Jun 19, 2025, 6:07 PM

 

മത്തി 4 വലുത് മുളകുപൊടി 2 tsp മഞ്ഞൾ പൊടി 1/4 tsp Salt കുരുമുളകുപൊടി 1/2 tsp വെളിച്ചെണ്ണ 2 tsp Curryleaves 

മത്തി കഴുകി വൃത്തിയാക്കി വരഞ്ഞു മസാല തേച്ചു വക്കുക. സവാള വട്ടത്തിൽ മുറിച്ചത് 6 piece തക്കാളി വട്ടത്തിൽ മുറിച്ചത് 4-5 piece വാഴയില വെളിച്ചെണ്ണ 2 tsp വാഴയില എടുത്ത് അതിലേക്കു മസാല തേച്ച മത്തി വച്ച് അതിനു മുകളിൽ കുറച്ചു സവാളയും തക്കാളിയും വച്ച് വാഴയില മടക്കി കെട്ടുക. ഒരു പാൻ വച്ച് അതിലേക്കു വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ പൊതിഞ്ഞു വച്ചിരിക്കുന്ന മത്തി അതിലേക്കു വച്ച് മൂടി വക്കുക. ചെറിയതീയിൽ തിരിച്ചും മറിച്ചും ഇട്ട് 15=20 മിനിറ്റ് വേവിക്കുക