ടെൽ അവിവ്/ടെഹ്റാൻ: ഇസ്രായേൽ-ഇറാൻ സംഘർഷം എത്രയും വേഗം അവസാനിപ്പിക്കണമെന്ന് ഇരുരാജ്യങ്ങളിലെയും കമ്മ്യൂണിസ്റ്റ് പാർട്ടികൾ സംയുക്തമായി ആവശ്യപ്പെട്ടു. കൊല്ലുന്നത് നിർത്തുക, യുദ്ധം അവസാനിപ്പിക്കുക എന്ന തലക്കെട്ടിലാണ് ഇറാനിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയായ ടുഡേഹ് പാർട്ടിയും ഇസ്രായേലിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയായ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇസ്രായേലും സംയുക്ത കുറിപ്പ് പുറത്തിറക്കിയത്. ഇറാന് നേരെ നടത്തുന്ന അധിനിവേശം ഇസ്രായേൽ അവസാനിപ്പിക്കണമെന്നും ഇസ്രായേലിനെ യുദ്ധക്കുറ്റത്തിന് വിചാരണ ചെയ്യണമെന്നും ഇരുപാർട്ടികളും പ്രസ്താവനയിൽ ആവശ്യപ്പെട്ടു. ഇസ്രായേൽ ആണവ നിർവ്യാപന കരാറിൽ ഒപ്പുവെക്കുകയും ആണവായുധം നിർമിക്കുന്നതിൽ നിന്ന് എല്ലാ രാജ്യങ്ങളും പിന്മാറുകയും വേണമെന്നും ഇരുപാർട്ടികളും ആവശ്യപ്പെട്ടു. അതേസമയം, ഇറാനിൽ രഹസ്യമായിട്ടാണ് കമ്മ്യൂണിസ്റ്റ് പാർട്ടിയായ ടുഡേഹ് പ്രവർത്തിക്കുന്നത്.