ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഫോട്ടോയിൽ കുട്ടികൾ ചവിട്ടുന്നതായി കാണിക്കുന്ന വീഡിയോയിൽ കനേഡിയൻ പൊലീസ് അന്വേഷണം തുടങ്ങിയില്ല. കോൺവോയിയിൽ "മോദി രാഷ്ട്രീയത്തെ കൊല്ലുക" തുടങ്ങിയ വാക്കുകൾ ഉപയോഗിച്ച് മുതിർന്നവർ പ്രതിഷേധവും നടത്തിയിരുന്നു.
ഈ വീഡിയോകളെക്കുറിച്ച് തങ്ങൾക്ക് വിവരം ലഭിച്ചിട്ടുണ്ടെന്നും, അവ പരിശോധിച്ചിട്ടുണ്ടെന്നും കാൽഗറി പോലീസ് പ്രസ്താവനയിൽ അറിയിച്ചു. എന്നാൽ ഇതൊരു കുറ്റകൃത്യമായി തോന്നുന്നില്ല; എങ്കിലും, ഭാവിയിൽ അവരുടെ പ്രകടനം നിയമാനുസൃതമായിരിക്കുമെന്ന് ഉറപ്പാക്കാൻ റാലിയുടെ സംഘാടകരുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി. കാനഡ G7 ഉച്ചകോടിക്ക് ആതിഥേയത്വം വഹിച്ച സമയത്ത് ഇത്തരത്തിൽ വാർത്തകളും ചിത്രങ്ങളും പ്രചരിക്കുന്നത് ശരിയായില്ലെന്ന് ഒട്ടേറെപ്പേർക്ക് നിലപാടുണ്ട്. മോദിയെ അപമാനിക്കുന്ന വീഡിയോ കാൽഗറിയിലെ ഒരു സിഖ് ക്ഷേത്രത്തിൽ നിന്നാണ് ചിത്രീകരിച്ചതെന്ന് കാൽഗറി പോലീസ് സ്ഥിരീകരിച്ചു. കാൽഗറിയിലെ ഡാഷ്മേഷ് ഗുരുദ്വാരയിലാണ് ഇത് ചിത്രികരിച്ചതെന്ന് സ്വതന്ത്ര മാധ്യമ പ്രവർത്തകൻ മോച്ച ബെസിർഗ്രാൻ പറഞ്ഞു. ട്രക്കിലാണ് വീഡിയോ എടുത്തത്. എന്നാൽ ഒൻ്റാരിയോ ലൈസൻസ് പ്ലേറ്റുള്ള ട്രെയിലർ എങ്ങനെയാണ് അവിടെ എത്തിയതെന്ന് വ്യക്തമല്ല. G7 ഉച്ചകോടിയോട് അനുബന്ധിച്ച് ആൽബർട്ടയിലെ ഹൈവേകളിൽ ട്രക്കും ട്രെയിലറും ഉപയോഗിച്ച് പ്രതിഷേധിക്കുന്ന വീഡിയോകളും ബെസിർഗ്രാനിൽ നിന്ന് പുറത്തുവരുന്നുണ്ട്