ഇന്ത്യ ആസ്ഥാനമായുള്ള ലോറന്‍സ് ബിഷ്‌ണോയി സംഘത്തെ കാനഡയിലെ തീവ്രവാദ സംഘടനകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ബ്രിട്ടീഷ് കൊളംബിയ പ്രീമിയര്‍ ഡേവിഡ് എബി. ബിഷ്‌ണോയി സംഘത്തിനെതിരെ കനേഡിയന്‍ സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രവിശ്യയില്‍ ദക്ഷിണേഷ്യന്‍ കമ്മ്യൂണിറ്റി അംഗങ്ങള്‍ക്കെതിരെ വര്‍ധിച്ചുവരുന്ന ആക്രമണങ്ങളിലും മറ്റ് കുറ്റകൃത്യങ്ങളിലും ലോറന്‍സ് ബിഷ്‌ണോയി സംഘത്തിന് ബന്ധമുണ്ടെന്ന് ഡേവിഡ് എബി ആരോപിക്കുന്നു. ബീസി, ആല്‍ബെര്‍ട്ട, ഒന്റാരിയോ പ്രവിശ്യകളിലെ ബിസിനസ് ഉടമകളെ ഭീഷണിപ്പെടുത്താനും കൊള്ളയടിക്കാനും ശ്രമിക്കുന്നതായി ഡേവിഡ് എബി പറഞ്ഞു. പോലീസ് അന്വേഷണത്തെ സഹായിക്കാനുതകുന്ന തരത്തില്‍ ബിഷ്‌ണോയി സംഘത്തെ തീവ്രവാദ സംഘടനയായി ഔദ്യോഗികമായി പ്രഖ്യാപിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണിക്ക് കത്ത് അയക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.