ചൈനയ്ക്ക് വഴങ്ങില്ല, ഓസ്‌ട്രേലിയയില്‍ നിന്ന് റെയര്‍ എര്‍ത്ത് മാഗ്നൈറ്റ്‌സ് കൂടുതലായി ഇറക്കുമതി ചെയ്യാന്‍ ഇന്ത്യ

By: 600007 On: Jun 18, 2025, 1:57 PM

 

 

 

ചൈന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതോടെ ഇന്ത്യ ഓസ്‌ട്രേലിയയില്‍ നിന്ന് റെയര്‍ എര്‍ത്ത് മാഗ്നൈറ്റ്‌സ് കൂടുതലായി ഇറക്കുമതി ചെയ്യാന്‍ ആലോചിക്കുന്നതായി സൂചന. ഇതേ തുടര്‍ന്ന് ഓഹരി വിപണിയില്‍ വാഹനകമ്പനികളുടെ ഓഹരി വില ഉയര്‍ന്നു. നാഷണല്‍ ക്രിട്ടിക്കല്‍ മിനറല്‍സ് മിഷന്‍ വഴി രാജ്യത്ത് തന്നെ ഇവയുടെ ഉത്പാദനം വര്‍ദ്ധിപ്പിക്കാനും പദ്ധതിയുണ്ട്. ഉത്പാദനം കൂട്ടുക, ഉപയോഗശേഷം വീണ്ടും സംസ്‌കരിച്ച് ഉപയോഗിക്കുക , നിലവിലുള്ള പ്രൊഡക്ഷന്‍ ലിങ്ക്ഡ് ഇന്‍സെന്റീവ് പദ്ധതിക്ക് പുറമെ ഖനനത്തിന് കൂടുതല്‍ പിന്തുണ നല്‍കുക തുടങ്ങിയ കാര്യങ്ങളും പരിഗണനയിലുണ്ട്. ജൂണ്‍ മുതല്‍, എല്ലാ ഖനന പ്രവര്‍ത്തനങ്ങളിലും മാലിന്യങ്ങളില്‍ നിര്‍ണായക ധാതുക്കളുടെ അംശമുണ്ടോയെന്ന് പരിശോധിക്കുന്നത് നിര്‍ബന്ധമാക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.