നോര്‍ത്ത് ഈസ്‌റ്റേണ്‍ കാല്‍ഗറിയിലെ വീട്ടില്‍ കാര്‍ബണ്‍ മോണോക്‌സൈഡ് ചോര്‍ച്ചയെ തുടര്‍ന്ന് ഒരു മരണം 

By: 600002 On: Jun 18, 2025, 10:10 AM

 


നോര്‍ത്ത് ഈസ്‌റ്റേണ്‍ കാല്‍ഗറിയില്‍ ഒരു വീട്ടില്‍ ചോര്‍ന്ന കാര്‍ബണ്‍ മോണോക്‌സൈഡ് ശ്വസിച്ചതിനെ തുടര്‍ന്ന് ഒരാള്‍ മരിച്ചു. അബോധാവസ്ഥയിലായ മറ്റൊരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച വൈകിട്ട് 4.20 ഓടെ മാര്‍ട്ടിന്‍ഡെയ്ല്‍ കമ്മ്യൂണിറ്റിയിലെ വീട്ടിലാണ് കാര്‍ബണ്‍ മോണോക്‌സൈഡ് ചോര്‍ച്ച ഉണ്ടായത്. 

സംഭവം സംശയാസ്പദമാണെന്ന് വിവരമറിഞ്ഞ് വീട്ടിലെത്തിയ എമര്‍ജന്‍സി ക്രൂ അംഗങ്ങള്‍ പറഞ്ഞു. ഒരാള്‍ സംഭവസ്ഥവത്ത് വെച്ചുതന്നെ മരിച്ചതായി സ്ഥിരീകരിച്ചു. കാല്‍ഗറി ഫയര്‍ ഡിപ്പാര്‍ട്ട്‌മെന്റും പാരാമെഡിക്കുകളും എത്തി അവശനിലയിലായയാളെ ഫൂട്ട്ഹില്‍സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വീട്ടില്‍ ഉയര്‍ന്ന നിലയില്‍ കാര്‍ബണ്‍ മോണോക്‌സൈഡ് സാന്നിധ്യം ഉണ്ടായിരുന്നുവെന്ന് അഗ്നിശമന സേനാംഗങ്ങള്‍ പറഞ്ഞു.