ടൈംസ് ഹയര്‍ എജ്യുക്കേഷന്റെ(THE) യൂണിവേഴ്‌സിറ്റി ഇംപാക്ട് റാങ്കിംഗ് അനുസരിച്ച് അമേരിക്കന്‍ യൂണിവേഴ്‌സിറ്റികളേക്കാള്‍ മുന്‍പന്തിയിലാണ് കനേഡിയന്‍ യൂണിവേഴ്‌സിറ്റികള്‍. ഗ്ലോബല്‍ സസ്റ്റയ്‌നബിളിറ്റി എഫര്‍ട്ടുകളില്‍ ഏതൊക്കെ യൂണിവേഴ്‌സിറ്റികളാണ് മുന്നില്‍ നില്‍ക്കുന്നതെന്ന് കണ്ടെത്തുന്നതിനായി ഈ വര്‍ഷം 130 രാജ്യങ്ങളില്‍ നിന്നുള്ള 2,526 യൂണിവേഴ്‌സിറ്റികളെ THE വിലയിരുത്തി. ഐക്യരാഷ്ട്ര സഭയുടെ 18 വിഭാഗങ്ങളെ അടിസ്ഥാനമാക്കിയാണ് ഓരോ വര്‍ഷവും സര്‍വകലാശാലകളെ വിലയിരുത്തുന്നത്. ക്ലീന്‍ എനര്‍ജി, ദാരിദ്ര്യ നിര്‍മാര്‍ജനം എന്നിവയുള്‍പ്പെടെ 17 സുസ്ഥിര വികസന ലക്ഷ്യങ്ങളാണ് വിലയിരുത്തിയത്.
അധ്യാപനം, റിസര്‍ച്ച്, ഔട്ട്‌റീച്ച്, സ്റ്റ്യൂവാര്‍ഡ്ഷിപ്പ് എന്നിവയില്‍ സസ്റ്റയിനബിളിറ്റി എഫര്‍ട്ടുകളെ സര്‍വകലാശാലകള്‍ എങ്ങനെ സ്വീകരിക്കുന്നുവെന്നത് അടിസ്ഥാനമാക്കിയാണ് സ്ഥാപനങ്ങളെ വിലയിരുത്തുന്നത്. കര്‍ശനമായ മാനദണ്ഡങ്ങള്‍ ഉണ്ടായിരുന്നിട്ടും ആഗോളതലത്തിലും നോര്‍ത്ത് അമേരിക്കയിലും മികച്ച പ്രകടനം കാഴ്ച വെക്കുന്ന രാജ്യമായി കാനഡ വേറിട്ടുനില്‍ക്കുന്നുവെന്ന് സര്‍വകലാശാല റാങ്കിംഗ് വ്യക്തമാക്കുന്നു.
യൂണിവേഴ്‌സിറ്റി റാങ്കിംഗില്‍ കാനഡ മികച്ച പ്രകടനം കാഴ്ചവെക്കുന്നു. ആദ്യ 50 സ്ഥാനങ്ങളില്‍ കാനഡയിലെ ഏഴ് സര്‍വകലാശാലകള്‍ ഇടം നേടി. പട്ടികയില്‍ ഓസ്‌ട്രേലിയയ്ക്ക് പിന്നിലാണ് കാനഡ. ഒന്റാരിയോ കിംഗ്‌സ്റ്റണിലെ ക്വീന്‍സ് യൂണിവേഴ്‌സിറ്റി വിശപ്പ് രഹിത വിഭാഗത്തില്‍ ഒന്നാം സ്ഥാനം നേടി. അതേസമയം, ആല്‍ബെര്‍ട്ട യൂണിവേഴ്‌സിറ്റി ഇന്‍ഡസ്ട്രി, ഇന്നൊവേഷന്‍, ഇന്‍ഫ്രാസ്ട്രക്ചര്‍ എന്നിവയ്ക്ക് അന്താരാഷ്ട്ര തലത്തില്‍ അംഗീകാരം നേടിയിട്ടുണ്ട്.
നോര്‍ത്ത് അമേരിക്കയിലെ മൊത്തത്തിലുള്ള റാങ്കിംഗിന്റെ കാര്യത്തില്‍ മേഖലയിലെ പത്ത് മികച്ച സര്‍വകലാശാലകളില്‍ ഒമ്പതെണ്ണം കാനഡയിലാണ്. ആഗോളതലത്തില്‍, ഓസ്‌ട്രേലിയയിലെ വെസ്‌റ്റേണ്‍ സിഡ്‌നി യൂണിവേഴ്‌സിറ്റിയാണ് ഒന്നാം സ്ഥാനത്ത്. യുകെയിലെ മാഞ്ചസ്റ്റര്‍ യൂണിവേഴ്‌സിറ്റിയും ദക്ഷിണ കൊറിയയിലെ ക്യുങ്പൂക്ക് നാഷണല്‍ യൂണിവേഴ്‌സിറ്റിയും മൂന്നാം സ്ഥാനം പങ്കിട്ടു.