ദുരന്തമുണ്ടാകുമോ, രാജ്യത്തെ വിഴുങ്ങുമോ, പ്രവചനം സത്യമാകുമോ? ആശങ്കയിൽ ജപ്പാനിലെ ജനങ്ങൾ, നിഷേധിച്ച് അധികൃതർ

By: 600007 On: Jun 17, 2025, 1:29 PM

ജപ്പാനിൽ വൈറലായി 'ന്യൂ ബാബ വാം​ഗ'യുടെ ചില പ്രവചനങ്ങൾ. നേരത്തെ തന്നെ പ്രവചനങ്ങൾ കൊണ്ട് ലോകപ്രശസ്തയായ ആളാണ് 'ബാബ വാം​ഗ'. ഒരുപാട് പ്രവചനങ്ങൾ അവർ നടത്തിയിട്ടുണ്ട്. എന്നാൽ, ഇപ്പോഴിതാ റിയോ തറ്റ്സുകി എന്ന 'ന്യൂ ബാബ വാം​ഗ' അഥവാ 'പുതിയ ബാബ വാം​ഗ'യാണ് ജപ്പാനിൽ വൈറലായി കൊണ്ടിരിക്കുന്നത്. ഇവർ തന്റെ പുസ്തകത്തിൽ നടത്തിയ ചില പ്രവചനങ്ങളുടെ പേരിലാണ് ഇത്.

'ദി ഫ്യൂച്ചർ ഐ സോ' എന്ന പുസ്തകം എഴുതിയ മാം​ഗ കലാകാരിയാണ് റിയോ തറ്റ്‌സുകി. 1999 -ലാണ് ഈ പുസ്തകം പ്രസിദ്ധീകരിച്ചത്. നിരവധി പ്രവചനങ്ങൾ ഉള്ള പുസ്തകത്തിൽ 2025 -ൽ ഒരു വലിയ ദുരന്തം ജപ്പാനെ വലിയ രീതിയില്‍ ബാധിക്കും എന്നും പറഞ്ഞിരുന്നു. ഇതാണ് ഇപ്പോൾ ആളുകളെ ആശങ്കപ്പെടുത്തുന്നതും.

2011 -ൽ ജപ്പാനിലുണ്ടായ തോഹേകു ഭൂകമ്പവും സുനാമിയും ഈ പുസ്തകത്തിനും എഴുത്തുകാരിക്കും ആരാധകർ കൂടാൻ കാരണമായിത്തീരുകയായിരുന്നു. ഇതിന്റെ ഭാ​ഗമായുണ്ടായ ഫുകുഷിമ ഡൈച്ചി ആണവ ദുരന്തത്തിൽ 18,000-ത്തിലധികം പേരാണ് മരിച്ചത്. തോഹോകു ഭൂകമ്പം, 1995 -ലെ കോബെ ഭൂകമ്പം, ഫെഡ്രി മെര്‍ക്കുറിയുടെ മരണം ഇവയെല്ലാം തറ്റ്‌സുകി നേരത്തെ പ്രവചിച്ചു എന്നാണ് ഇവരുടെ ആരാധകർ പറയുന്നത്.