ടോവിംഗ് ഇന്‍ഡസ്ട്രിയിലെ തട്ടിപ്പ് ഉള്‍പ്പെടെയുള്ള ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് പീല്‍ റീജിയണല്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ 17 ഇന്ത്യന്‍ വംശജര്‍ ഉള്‍പ്പെടെ 18 പേര്‍ പിടിയിലായി. ഇവരില്‍ നിന്നും ദശലക്ഷകണക്കിന് ഡോളര്‍ പണം കണ്ടെടുത്തതായും പോലീസ് പറഞ്ഞു. ജിടിഎയില്‍ വ്യാജ വാഹനാപകടങ്ങള്‍ സൃഷ്ടിച്ച് ആളുകളില്‍ നിന്ന് പണം തട്ടുകയും ഇന്‍ഷുറന്‍സ് കമ്പനികളെ കബളിപ്പിക്കുകയുമാണ് സംഘം ചെയ്തിരുന്നത്.
2024 ജൂലൈയില്‍ 'പ്രോജക്ട് ഔട്ട്‌സോഴ്‌സ്' എന്ന പേരില്‍ ആരംഭിച്ച അന്വേഷണത്തിന്റെ ഭാഗമായാണ് ക്രിമിനല്‍ സംഘം അറസ്റ്റിലായത്. അന്വേഷണത്തില്‍ കുറ്റകൃത്യങ്ങള്‍ക്ക് ഉപയോഗിച്ച 18 ടോ ട്രക്കുകള്‍ ഉള്‍പ്പെടെ ഏകദേശം 4.2 മില്യണ്‍ ഡോളറിന്റെ സ്വത്തുക്കള്‍ പോലീസ് പിടിച്ചെടുത്തു.
നാല് ആഢംബര വാഹനങ്ങള്‍, അഞ്ച് മോഷ്ടിച്ച വാഹനങ്ങള്‍, ആറ് തോക്കുകള്‍, 600 വെടിയുണ്ടഡകള്‍, രണ്ട് ബുള്ളറ്റ് പ്രൂഫ് വെസ്റ്റുകള്‍, 45,000 ഡോളര്‍ കനേഡിയന്‍ കറന്‍സി എന്നിവയും പിടിച്ചെടുത്തതായി അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.