ആരോഗ്യത്തിന് നല്ലത് ഓട്സ് പുട്ട്

By: 600007 On: Jun 16, 2025, 5:48 PM

 

 

ആരോഗ്യകരമായ പ്രഭാത ഭക്ഷണത്തിന് ഓട്സ് പുട്ട് വളരെ നല്ലതാണ്. ആൻറി ഓക്‌സിഡൻറുകളാല്‍ സമ്പന്നമാണ് ഓട്സ് ഓട്​സ്​ പുട്ട് എളുപ്പത്തിൽ എങ്ങനെയുണ്ടാക്കാമെന്ന് നമുക്ക് നോക്കാം.

ചേരുവകൾ ഓട്​സ്​- 2 കപ്പ്‌ തേങ്ങ- 1/2 കപ്പ്‌ ഉപ്പ്- ആവശ്യത്തിന് വെള്ളം- പാകത്തിന്

തയാറാക്കുന്നവിധം 

ഓട്സ് പൊടി​െച്ചടുത്ത ശേഷം അതില്‍ വെള്ളം ചേര്‍ത്ത് കുഴച്ചെടുക്കണം. 15 മിനിറ്റ് പുറത്തു വെക്കുക. ആവശ്യത്തിന് ഉപ്പ് ചേര്‍ത്ത ശേഷം മിക്സിയില്‍ നന്നായി വീണ്ടും പൊടിച്ചെടുക്കുക. പുട്ടുകുറ്റിയിൽ നേര​േത്ത തയാറാക്കിയ ചിരകിയ തേങ്ങ അടിയില്‍ ഇട്ടശേഷം മുകളിലേക്ക് പൊടിച്ചെടുത്ത ഓട്സ് നിറക്കുക. മൂന്നുവട്ടം തേങ്ങയും അതിനു ശേഷം ഓട്​സും നിറക്കുക. തീ കുറച്ച് 10 മിനിറ്റ് വേവി​െച്ചടുത്താല്‍ ഓട്സ് പുട്ട് റെഡി.