എയർ ഇന്ത്യ വിമാന അപകടത്തിൽ കൊല്ലപ്പെട്ടവരിൽ സസ്കാചെവാൻ നിവാസിയും

By: 600110 On: Jun 16, 2025, 3:26 PM

എയർ ഇന്ത്യ വിമാന അപകടത്തിൽ കൊല്ലപ്പെട്ടവരിൽ സസ്കാചെവാൻ നിവാസിയും എന്ന് കുടുംബം.റെജൈനയിൽ സ്ഥിരതാമസമാക്കിയ പിയൂഷ് കുമാർ പട്ടേലാണ് അപകടത്തിൽ മരിച്ചതായി കുടുംബം അറിയിച്ചത്.

ഭാര്യയും രണ്ട് പെൺകുട്ടികളുമുള്ള പീയൂഷ് മാതാപിതാക്കളെ സന്ദർശിക്കുന്നതിനായാണ് ഇന്ത്യയിലെത്തിയത്. അവിടെ നിന്നും ഒരു സുഹൃത്തിനെ സന്ദർശിക്കാൻ ലണ്ടനിലേക്ക് യാത്ര ചെയ്യുമ്പോഴായിരുന്നു അപകടം. വിവരം അറിഞ്ഞ് പിയൂഷ് കുമാറിൻ്റെ കാനഡയിലെ കുടുംബാംഗങ്ങൾ ഇന്ത്യയിലേക്ക് തിരിച്ചു. പട്ടേലിൻ്റെ മൂത്ത മകൾക്ക് ഞായറാഴ്ചയാണ് ഏഴ് വയസ്സ് തികഞ്ഞത്. പട്ടേലിൻ്റെ മൃതദേഹം തിരിച്ചറിയാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. അഹമ്മദാബാദ് വിമാനത്താവളത്തിൽ നിന്ന് പറന്നുയരുമ്പോഴാണ് എയർ ഇന്ത്യ വിമാനം തകർന്ന് വീണത്. അപകടത്തിൽ വിമാനത്തിലെ ഒരു യാത്രക്കാരൻ ഒഴികെ മറ്റെല്ലാവരും കൊല്ലപ്പെട്ടിരുന്നു.