ക്യുബക്കിലെ ഗാറ്റിനോയില്‍ കാര്‍ബണ്‍ മോണോക്‌സൈഡ് വിഷബാധയേറ്റ് രണ്ട് പേര്‍ മരിച്ചതായി ഫയര്‍ ഡിപ്പാര്‍ട്ട്‌മെന്റ് റിപ്പോര്‍ട്ട് ചെയ്തു. ശനിയാഴ്ച വൈകുന്നേരം 7 മണിയോടെ നഗരത്തിലെ എയ്ല്‍മര്‍ സെക്ടറിലെ വൈല്‍ഡ്ഫ്രിഡ്‌ലാവിഗ്നെ ബൊളിവാര്‍ഡിലുള്ള വീട്ടിലാണ് കാര്‍ബണ്‍ മോണോക്‌സൈഡ് ചോര്‍ച്ച ഉണ്ടായത്. അഗ്നിശമന സേനാംഗങ്ങള്‍ വിവരമറിഞ്ഞ് വീട്ടിലെത്തിയപ്പോള്‍ രണ്ട് പേര്‍ ബോധരഹിതരായി കിടക്കുന്നതാണ് കണ്ടത്. ഇവര്‍ സംഭവ സ്ഥലത്ത് തന്നെ മരിച്ചതായി അഗ്നിശമന ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു. സംഭവത്തില്‍ ഗാറ്റിനോ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഇത് അപകടമരണമാണെന്നും ക്രിമിനല്‍ പങ്കാളിത്തം തള്ളിക്കളയുന്നതായും പോലീസ് മാധ്യമങ്ങളോട് പറഞ്ഞു. പോലീസ് സ്ഥലത്തെത്തുമ്പോള്‍ ഗാരേജില്‍ കാര്‍ സ്റ്റാര്‍ട്ട് ചെയ്ത നിലയിലായിരുന്നുവെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. മരിച്ചവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലെന്നും അടുത്ത ആഴ്ച അപ്‌ഡേറ്റ് പ്രതീക്ഷിക്കുന്നതായും ഗാറ്റിനോ പോലീസ് പറഞ്ഞു.