ലോകത്തിലെ ഏറ്റവും മികച്ച ഔട്ട്‌ഡോര്‍ ട്രാവല്‍ ഡെസ്റ്റിനേഷനുകള്‍ക്കുള്ള പട്ടികയില്‍ ആദ്യ അഞ്ചില്‍ ഇടം നേടി കാനഡ. ഔട്ട്‌ഡോര്‍, ഹൈക്കിംഗ് വസ്ത്രങ്ങളുടെ പ്രശസ്ത ബ്രാന്‍ഡായ KUHL ന്റെ ഗ്ലോബല്‍ ഔട്ട്‌ഡോര്‍ ഡെസ്റ്റിനേഷന്‍സ് ഇന്‍ഡെക്‌സിലാണ് കാനഡ നാലാം സ്ഥാനം കരസ്ഥമാക്കിയത്. സാഹസിക യാത്ര, ഭൂപ്രകൃതി, പ്രകൃതി സംരക്ഷണ ശ്രമങ്ങള്‍, സമാധനാന്തരീക്ഷം എന്നിങ്ങനെയുള്ള വിഭാഗങ്ങളില്‍ 183 ഓളം രാജ്യങ്ങളെയാണ് റാങ്കിംഗില്‍ ഉള്‍പ്പെടുത്തിയത്.
രാജ്യത്തിന്റെ സംരക്ഷണ ശ്രമങ്ങളെ അടിസ്ഥാനമാക്കിയാണ് കാനഡ നാലാം സ്ഥാനത്തെത്തിയതെന്ന് കമ്പനി പറയുന്നു. ഭൂമിയുടെ 12 ശതമാനവും കാനഡ സംരക്ഷിക്കുന്നു. കൂടാതെ, 11 യുനെസ്‌കോ നാച്വറല്‍ വേള്‍ഡ് ഹെറിറ്റേജ് സൈറ്റുകളും റാങ്കിംഗിനായി പരിഗണിച്ചിട്ടുണ്ട്. ബ്രിട്ടീഷ് കൊളംബിയയിലെ മലനിരകളിലൂടെയുള്ള കാല്‍നടയാത്ര മുതല്‍ ഹഡ്‌സണ്‍ ബേയ്ക്ക് സമീപമുള്ള പോളാര്‍ ബിയര്‍ ട്രാക്കിംഗ് വരെ ഉള്‍പ്പെടുന്ന 1280 ലധികം ഡോക്യുമെന്റഡ് ഔട്ട്‌ഡോര്‍ ആക്ടിവിറ്റികള്‍ കാനഡ വാഗ്ദാനം ചെയ്യുന്നുണ്ടെന്നും KUHL പറയുന്നു.
പട്ടികയില്‍ ഓസ്‌ട്രേലിയയാണ് ഒന്നാം സ്ഥാനത്ത്. രണ്ടാം സ്ഥാനം അമേരിക്കയും മൂന്നാം സ്ഥാനം ന്യൂസിലന്‍ഡും നേടി.