കടുപ്പിച്ച് ട്രംപ്; 36 രാജ്യങ്ങൾക്ക് കൂടി പ്രവേശന വിലക്ക് ഏർപ്പെടുത്താൻ നീക്കം, 25 ആഫ്രിക്കൻ രാജ്യങ്ങൾ ഉൾപ്പെടും

By: 600007 On: Jun 15, 2025, 5:31 PM

 

വാഷിംങ്ടൺ: 36 രാജ്യങ്ങൾക്ക് കൂടി പ്രവേശന വിലക്ക് ഏർപ്പെടുത്താൻ ട്രംപ് ഭരണകൂടത്തിന്റെ നീക്കം. ഈജിപ്ത്, ടാൻസാനിയ, നൈജീരിയ, ഘാന, കാമറൂൺ അടക്കം പട്ടികയിൽ 25 ആഫ്രിക്കൻ രാജ്യങ്ങൾക്കാണ് അമേരിക്ക വിലക്കേർപ്പെടുത്തുന്നത്. ഈ രാജ്യങ്ങൾ അമേരിക്കൻ വിദേശകാര്യ വകുപ്പ് നിർദേശിച്ച മാറ്റങ്ങൾ രണ്ട് മാസത്തിനുള്ളിൽ നടപ്പാക്കണം. അല്ലെങ്കിൽ പ്രവേശന വിലക്ക് ബാധകമാകും. പാസ്പോർട്ട് അനുവദിക്കുന്നതിലെ അഴിമതി ഉൾപ്പെടെ തടയണമെന്നാണ് അമേരിക്കയുടെ നിർദേശം. ഈ രാജ്യങ്ങളിൽ കുത്തഴിഞ്ഞ സംവിധാനങ്ങളെന്നും അമേരിക്ക പറയുന്നു.