ഉച്ചകോടിയിലെ സുപ്രധാന ചർച്ചകളിൽ പങ്കെടുക്കാൻ ജി 7 ഇതര നേതാക്കളും

By: 600110 On: Jun 14, 2025, 11:26 AM

 

കാനഡയിൽ നടക്കുന്ന ജി 7 ഉച്ചകോടിയിൽ,  കാലാവസ്ഥ, സമ്പദ്‌വ്യവസ്ഥ, സുരക്ഷ തുടങ്ങിയ സുപ്രധാന വിഷയങ്ങളിലെ ചർച്ചകളിൽ പങ്കെടുക്കാൻ ജി 7 ഇതര നേതാക്കളും. കനനാസ്കിസിൽ നടക്കുന്ന G7  ഉച്ചകോടിയിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള ഒട്ടേറെ നേതാക്കൾ പങ്കെടുക്കുന്നുണ്ട്.. 

ഉച്ചകോടിയുടെ ആതിഥേയർ എന്ന നിലയിൽ, പ്രധാനമന്ത്രി മാർക്ക് കാർണിക്ക് താൻ തിരഞ്ഞെടുക്കുന്ന ഏതൊരു രാജ്യത്തെ നേതാവിനെയും , അത്  G7 ന് പുറത്തുള്ള രാജ്യങ്ങളിൽ നിന്നുള്ളവരണെങ്കിൽ പോലും ഉച്ചകോടിയിലേക്ക് ക്ഷണിക്കാം.  ഇതനുസരിച്ച് ഓസ്ട്രേലിയ, ബ്രസീൽ, ഇന്ത്യ, ഇന്തോനേഷ്യ, മെക്സിക്കോ, ദക്ഷിണകൊറിയ, ദക്ഷിണാഫ്രിക്ക, യു എഇ , സൗദി അറേബ്യ എന്നീ രാജ്യങ്ങളെയാണ് കാർണി ജി 7ന് പുറത്തു നിന്നായി ക്ഷണിച്ചിട്ടുള്ളത്. ഏത് മാനദണ്ഡം അനുസരിച്ചാണ് ജി7 ഇതര നേതാക്കളെ തെരഞ്ഞെടുത്തതെന്ന് ചോദിച്ചപ്പോൾ, ആഗോള സമ്പദ്‌വ്യവസ്ഥയെയും  പരിസ്ഥിതിയെയും ബാധിക്കുന്ന ഗുരുതരമായ വിഷയങ്ങളെക്കുറിച്ച് സർക്കാർ ചർച്ച നടത്താൻ ശ്രമിക്കുകയാണെന്നാണ് വിദേശകാര്യ മന്ത്രി അനിത ആനന്ദ് വ്യക്തമാക്കിയത്.

ഇന്തോ-പസഫിക് മേഖലയിലുടനീളമുള്ള വ്യാപാര, പ്രതിരോധ ബന്ധങ്ങൾ ശക്തിപ്പെടുത്താൻ ശ്രമിക്കുന്ന കാനഡയുടെ അടുത്ത പങ്കാളിയാണ് ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആൻ്റണി ആൽബനീസ്. ജി 7 ഉച്ചകോടിയിലേക്ക് കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനെയും കാർണി ക്ഷണിച്ചിരുന്നുവെങ്കിലും രാജ്യം പങ്കെടുക്കില്ലെന്ന്  അറിയിച്ചിരുന്നു.  കാനഡയിലെ അക്രമണങ്ങൾക്ക് പിന്നിൽ ഇന്ത്യയിലെ ഉദ്യോഗസ്ഥർക്ക്  പങ്കുണ്ടെന്ന്  ആർ‌സി‌എം‌പി ആരോപിച്ചതിന് പിന്നാലെ കാനഡയിൽ എത്തുന്ന ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുള്ള  ക്ഷണമാണ് ഏറ്റവും ശ്രദ്ധേയമായത്. നാറ്റോ സെക്രട്ടറി ജനറൽ മാർക്ക് റുട്ടെയെയും ലോക ബാങ്ക് പ്രസിഡൻ്റ് അജയ് ബംഗയെയും ഉച്ചകോടിയിലേക്ക് കാനഡ സ്വാഗതം ചെയ്തിട്ടുണ്ട്.