കാനഡയില്‍ വന്‍ മയക്കുമരുന്ന് വേട്ട. 'പ്രൊജക്ട് പെലിക്കണ്‍' എന്നു പേരിട്ട ഓപ്പറേഷനിലൂടെയാണ് വമ്പന്‍ മയക്കുമരുന്ന് റാക്കറ്റ് പിടിയിലായത്. ഏഴ് ഇന്ത്യന്‍ വംശജര്‍ ഉള്‍പ്പെടെ ഒമ്പത് പേരെ അറസ്റ്റ് ചെയ്തതായി പീല്‍ റീജിയണല്‍ പോലീസ് അറിയിച്ചു. ഇവരില്‍ നിന്നും ഏകദേശം 47.9 മില്യണ്‍ ഡോളര്‍ വിലമതിക്കുന്ന 479 കിലോഗ്രാം കൊക്കെയ്ന്‍ പിടികൂടി.
കാനഡയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയാണിത്. മയക്കുമരുന്ന് കടത്ത് വഴി ലഭിക്കുന്ന പണം ഇന്ത്യാ-വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നതായി അന്വേഷണത്തില്‍ കണ്ടെത്തിയതായി പോലീസ് പറഞ്ഞു. പിടിയിലായവര്‍ ഖലിസ്ഥാന്‍ അനുഭാവികളാണെന്ന് സൂചനയുണ്ടെന്നും പോലീസ് പറഞ്ഞു. ഇവര്‍ക്കെതിരെ 35 ഓളം കേസുകളാണ് ചുമത്തിയിരിക്കുന്നത്.
പ്രതിഷേധങ്ങള്‍ക്കും ആയുധങ്ങള്‍ക്കും ധനസമാഹരണം ഉള്‍പ്പെടെ ഇവര്‍ നടത്തുന്നുണ്ട്. ഉയര്‍ന്ന മൂല്യമുള്ള മെക്‌സിക്കന്‍ കൊക്കെയ്‌നുകള്‍ കടത്താന്‍ കാനഡയിലെ ഖലിസ്ഥാനി ഗ്രൂപ്പുകള്‍ക്ക് പണം ഐഎസ്‌ഐ ആണെന്നാണ് ഇന്റലിജന്‍സ് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. അമേരിക്കയില്‍ നിന്ന് കാനഡയിലേക്ക് ചരക്കുകള്‍ കടത്താന്‍ ഉപയോഗിച്ചുവരുന്ന ട്രക്ക് റൂട്ടുകളാണ് മയക്കുമരുന്ന് കടത്തിനായി സംഘം ഉപയോഗിച്ചു വന്നത്. മെക്‌സിക്കന്‍ കാര്‍ട്ടലുകളുമായും അമേരിക്ക കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വിതരണക്കാരുമായും സംഘത്തിന് ബന്ധമുണ്ടായിരുന്നതായി പോലീസ് അറിയിച്ചു.