എൻഡിപി നേതാവ് ജഗ്മീത് സിങ് ഇന്ത്യൻ നിയോഗിച്ച ഏജൻ്റിൻ്റെ സസൂക്ഷ്മ നിരീക്ഷണത്തിലായിരുന്നുവെന്ന് റിപ്പോർട്ട്. ഇതേ തുടർന്ന് ആർസിഎംപി അദ്ദേഹത്തിന് ശക്തമായ സംരക്ഷണമായിരുന്നു ഒരുക്കിയിരുന്നതെന്നും റിപ്പോർട്ടുടണ്ട്.
സിംഗിന്റെ ദൈനംദിന പ്രവർത്തനങ്ങൾ, യാത്രാ പദ്ധതികൾ, കുടുംബം എന്നിവയെക്കുറിച്ച് ഈ ഏജൻ്റിന് വിശദമായ അറിവുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ടുണ്ട്. കാനഡയിൽ അക്രമ പ്രവർത്തനങ്ങൾക്കായി ഇന്ത്യ ഗവൺമെൻ്റ് ഉപയോഗിക്കുന്നതായി ആരോപിക്കപ്പെടുന്ന ലോറൻസ് ബിഷ്‌ണോയി സംഘവുമായി ഏജൻ്റിന് ബന്ധമുണ്ടെന്നും റിപ്പോർട്ടുകൾ ഉണ്ട്.
2023 അവസാനത്തോടെ സിങ്ങിൻ്റെ ജീവന് ഗുരുതരമായ ഭീഷണിയുണ്ടെന്ന് പോലീസ് അദ്ദഹത്തിന് മുന്നറിയിപ്പ് നല്കുകയും കർശന സുരക്ഷ ഒരുക്കുകയും ചെയ്തിരുന്നു. 2025 ലെ തിരഞ്ഞെടുപ്പിനിടെ, താൻ പൊലീസ് സംരക്ഷണത്തിലായിരുന്നുവെന്ന് സിംഗ് വെളിപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാൽ ഭീഷണിക്ക് പിന്നിൽ ആരാണെന്ന് പൊലീസ് കൃത്യമായി പറഞ്ഞിട്ടില്ലെന്നും അത് ഒരു വിദേശ സർക്കാരിൽ നിന്നായിരിക്കാമെന്ന് കരുതുന്നതായും സിംഗ് വ്യക്തമാക്കിയിരുന്നു. തെരഞ്ഞെടുപ്പിൽ സിംഗിന് കാലങ്ങളായി കയ്യടക്കി വെച്ചിരുന്ന സീറ്റ് നഷ്ടപ്പെടുകയും, തുടർന്ന് പാർട്ടി നേതൃസ്ഥാനം ഒഴിയുകയും ചെയ്തിരുന്നു. കാനഡയിലെ വിദേശ ഇടപെടലിനെക്കുറിച്ചുള്ള ഈ വാർത്തകൾ പുതിയ ആശങ്കകൾ ഉയർത്തുകയാണ്.