രാജ്യത്ത് ഒന്നാം പാദത്തില്‍ ഗാര്‍ഹിക കടം-വരുമാന അനുപാതം ഉയര്‍ന്നു: സ്റ്റാറ്റിസ്റ്റിക്‌സ് കാനഡ 

By: 600002 On: Jun 13, 2025, 8:29 AM

 

വരുമാനത്തേക്കാള്‍ വേഗത്തില്‍ കടം ഉയരുന്നതിനാല്‍ ഈ വര്‍ഷം ആദ്യ പാദത്തില്‍ കനേഡിയന്‍ പൗരന്മാരുടെ കടബാധ്യത വര്‍ധിച്ചതായി സ്റ്റാറ്റിസ്റ്റിക്‌സ് കാനഡ പറയുന്നു. 2024 ലെ നാലാം പാദത്തില്‍ കടബാധ്യത 173.5 ശതമാനമായിരുന്നു. എന്നാല്‍ ഗാര്‍ഹിക ക്രെഡിറ്റ് മാര്‍ക്കറ്റ് കടവും ഡിസ്‌പോസിബിള്‍ വരുമാനവും തമ്മിലുള്ള അനുപാതം സീസണലായി ക്രമീകരിച്ച അടിസ്ഥാനത്തില്‍ 173.9 ശതമാനമായി ഉയര്‍ന്നുവെന്ന് ഏജന്‍സി പറയുന്നു. 

ആദ്യ പാദത്തില്‍ ഗാര്‍ഹിക ഡിസ്‌പോണ്‍സിബിള്‍ വരുമാനത്തിന്റെ ഒരോ ഡോളറിനും ക്രെഡിറ്റ് മാര്‍ക്കറ്റ് ഡെറ്റ് 1.24 ഡോളറാണ്. ഗാര്‍ഹിക ഉപയോഗയോഗ്യമായ വരുമാനത്തിന്റെ അനുപാതമായി ക്രെഡിറ്റ് മാര്‍ക്കറ്റ് കടത്തിന്റെ മുതലിന്റെയും പലിശയുടെയും ആകെ ബാധ്യതാ പേയ്‌മെന്റുകളായി കണക്കാക്കുന്നതാണ് ഹൗസ്‌ഹോള്‍ഡ് ഡെറ്റ് സര്‍വീസ് അനുപാതം. ഇത് ഈ പാദത്തില്‍ 14.40 ശതമാനത്തില്‍ സ്ഥിരത പുലര്‍ത്തി. 

2024 ലെ നാലാം പാദത്തിലെ 41.6 ബില്യണ്‍ ഡോളറില്‍ നിന്ന് ഗാര്‍ഹിക ക്രെഡിറ്റ് മാര്‍ക്കറ്റ് വായ്പയുടെ വേഗത ആദ്യ മൂന്ന് മാസങ്ങളില്‍ ക്രമീകരിച്ച 34.5 ബില്യണ്‍ ഡോളറായി കുറഞ്ഞതോടെയാണ് ഫലങ്ങള്‍ പുറത്തുവന്നത്.