ഭീകരവാദ കുറ്റം ചുമത്തിയ പാക്കിസ്ഥാൻ പൗരനെ  കാനഡ യുഎസിന് കൈമാറി

By: 600110 On: Jun 12, 2025, 3:11 PM

ഭീകരവാദ കുറ്റം ചുമത്തിയ പാക്കിസ്ഥാൻ പൗരനെ  കാനഡ യുഎസിന് കൈമാറി. ന്യൂയോർക്ക് നഗരത്തിലെ ജൂത സ്ഥാപനങ്ങളെ ലക്ഷ്യമിട്ടുവെന്നാരോപിച്ച് തീവ്രവാദവുമായി ബന്ധപ്പെട്ട കുറ്റങ്ങൾക്ക് അമേരിക്ക തിരയുന്ന ആളാണ്  പാകിസ്ഥാൻ പൗരൻ. മോൺട്രിയലിലെ സുപ്പീരിയർ കോടതിയിൽ വിചാരണയ്ക്കായി യുഎസിലേക്ക് പോകാൻ 20 കാരനായ മുഹമ്മദ് ഷഹ്‌സേബ് ഖാൻ സമ്മതിച്ചിരുന്നു. തുടർന്ന് നാല് മാസത്തിന് ശേഷമാണ് കഴിഞ്ഞ ദിവസം കൈമാറൽ നടന്നത്.  

2024 സെപ്റ്റംബർ 4 ന് ക്യൂബയിലെ ഓർമ്‌സ്‌ടൗണിൽ വെച്ച് അറസ്റ്റിലായ  മുഹമ്മദ് ഷഹ്‌സേബ് ഖാൻ യുഎസ് അധികൃതരുടെ നിർദ്ദേശപ്രകാരം ജയിലിൽ ആയിരുന്നു. വിദേശ ഭീകര സംഘടനയായ ഐസിസ് അമേരിക്കൻ ജനതയ്ക്ക് വലിയൊരു ഭീഷണിയായി തുടരുകയാണ്. നമ്മുടെ ജൂത പൗരന്മാരെ ഇതു പോലുള്ള ദുഷ്ട ഗ്രൂപ്പുകൾ ലക്ഷ്യമിടുന്നതായും യുഎസ് അറ്റോർണി ജനറൽ പമേല ബോണ്ടി ഒരു പ്രസ്താവനയിൽ പറഞ്ഞു. ഈ കൈമാറ്റം ഉറപ്പാക്കാൻ സഹായിക്കാനായതിൽ, നീതിന്യായ വകുപ്പിന് അഭിമാനമുണ്ട്. നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷ ഇയാൾക്ക് ഉറപ്പാക്കും. കുറ്റക്കാരനാണെന്ന് കണ്ടെത്തിയാൽ മുഹമ്മദ് ഷഹ്‌സേബ് ഖാന് ജീവപര്യന്തം തടവ് ലഭിക്കും.