സാല്‍മൊണല്ല ബാക്ടീരിയ അടങ്ങിയ സലാമികള്‍ കഴിച്ച 50ല്‍ അധികം പേര്‍ അസുഖ ബാധിതരായെന്നും ഏഴ് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും പബ്ലിക് ഹെല്‍ത്ത് ഏജന്‍സി ഓഫ് കാനഡ റിപ്പോര്‍ട്ട് ചെയ്തു. ഏജന്‍സിയുടെ കണക്ക് അനുസരിച്ച്, 57 പേര്‍ക്ക് അസുഖം ബാധിച്ചിട്ടുണ്ട്. ആല്‍ബെര്‍ട്ടയില്‍ 44 പേരും ഒന്റാരിയോയില്‍ 13 പേരും രോഗബാധിതരായി. ഏപ്രില്‍ മധ്യത്തിനും മെയ് അവസാനത്തിനും ഇടയിലാണ് മിക്ക ആളുകളും രോഗബാധിതരായത്.
സാല്‍മൊണല്ല അണുബാധയെ തുടര്‍ന്ന് റിയ ജെനോവ സലാമി സ്വീറ്റ്, ജെനോവ സലാമി ഹോട്ട്, ബോണ മൈല്‍ഡ് ജെനോവ സലാമി എന്നിവ തിരിച്ചുവിളിച്ചതായി കനേഡിയന്‍ ഫുഡ് ഇന്‍സ്‌പെക്ഷന്‍ ഏജന്‍സി(സിഎഫ്‌ഐഎ) അറിയിച്ചു. ഈ ഉല്‍പ്പന്നങ്ങള്‍ ഒന്റാരിയോ, മാനിറ്റോബ, ആല്‍ബെര്‍ട്ട എന്നിവടങ്ങളില്‍ വിറ്റഴിച്ചതായി സിഎഫ്‌ഐഎ പറയുന്നു. ഗ്രോസറി സ്‌റ്റോറുകള്‍, സെപ്ഷ്യാലിറ്റി മാര്‍ക്കറ്റുകള്‍, കഫേകള്‍, റസ്റ്റോറന്റുകള്‍, ഇറച്ചിക്കടകള്‍ എന്നിവ ബാധിച്ച സലാമികള്‍ വിറ്റഴിച്ചിട്ടുണ്ട്. തിരിച്ചുവിളിച്ച ഉല്‍പ്പന്നം കൈവശമുള്ള ഉപഭോക്താക്കള്‍ അത് ഉപേക്ഷിക്കുകയോ സ്‌റ്റോറില്‍ തിരികെ നല്‍കുകയോ ചെയ്യണമെന്ന് സിഎഫ്‌ഐഎ നിര്‍ദ്ദേശിച്ചു.