ജി 7 ഉച്ചകോടി കാൽഗറിക്ക് വലിയ സാമ്പത്തിക ഉത്തേജനം നൽകുമെന്ന് റിപ്പോർട്ട്. അതേ സമയം നഗരവാസികൾക്ക്
ഈ കാലയളവിൽ ചെറിയ രീതിയിലുള്ള ബുദ്ധിമുട്ടുകളും പ്രതീക്ഷിക്കാം. ലോക നേതാക്കൾ എത്തുന്നത് കൊണ്ട് തന്നെ കർശനമായ സുരക്ഷയാണ് നഗരത്തിലെങ്ങും ഏർപ്പെടുത്തിയിട്ടുള്ളത്. അതിനാൽ നഗരവാസികൾക്ക് യാത്രകളിൽ ഉൾപ്പെടെ ചില കാലതാമസങ്ങളും നിയന്ത്രണങ്ങളും നേരിടേണ്ടി വന്നേക്കാം.
ഉച്ചകോടിക്കായി എത്തുന്ന എഴുപതിലധികം സർക്കാർ, അന്താരാഷ്ട്ര സംഘടനാ മേധാവികൾ, 2,000 പ്രതിനിധികൾ, 1,400 മാധ്യമ പ്രവർത്തകർ എന്നിവർക്കായി എല്ലാ ഒരുക്കങ്ങളും പുരോഗമിക്കുകയാന്നെന്ന് കാൽഗറി മേയർ ജ്യോതി ഗോണ്ടെക് പറഞ്ഞു. അതിഥികൾ കൂടുതലായി എത്തുന്നതിനാൽ തെരുവുകളിലും റെസ്റ്റോറൻ്റുകളിലും കുറച്ചുകൂടി തിരക്ക് പ്രതീക്ഷിക്കാമെന്നും മേയർ വ്യക്തമാക്കി. കാൽഗറി അന്താരാഷ്ട്ര വിമാനത്താവളത്തിലും റോഡുകളിലും ഗതാഗതം വർദ്ധിക്കുമെന്നും വാരാന്ത്യത്തിൽ വിശിഷ്ട വ്യക്തികളും പ്രതിനിധികളും എത്തിച്ചേരുമെന്നും മേയർ കൂട്ടിച്ചേർത്തു. ജി7 ഉച്ചകോടി നഗരത്തിന് 190 മില്യണ്‍ ഡോളറിൻ്റെയും ആല്‍ബെര്‍ട്ടയ്ക്ക് 240 മില്യണ്‍ ഡോളറിൻ്റെയും സാമ്പത്തിക വളര്‍ച്ച കൊണ്ടു വരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കാല്‍ഗറി ചേംബര്‍ ഓഫ് കൊമേഴ്‌സ് പ്രസിഡൻ്റ് ഡെബോറ യെഡ്‌ലിന്‍ പറഞ്ഞു. ഉച്ചകോടിയുമായി നേരിട്ട് ബന്ധപ്പെട്ട 10,000 ഹോട്ടല്‍ ബുക്കിംഗുകള്‍ വരെ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജൂൺ 15 മുതൽ 17 വരെ ആൾബർട്ടയിലെ കനനാസ്കിസിൽ ആണ് ജി 7 ഉച്ചകോടി