ആവശ്യമായ ചേരുവകൾ
1.5 കപ്പ് തേങ്ങ- 1 കപ്പ് അവൽ- 1/2 കപ്പ് ശർക്കര/പഞ്ചസാര- 1/4 കപ്പ് ഉപ്പ്- 1 നുള്ള് ഈസ്റ്റ്- 1/2 ടീസ്പൂൺ ഏലക്ക- 2 വെള്ളം- 1.5 കപ്പ്
തയ്യാറാക്കുന്ന വിധം
റാഗി നന്നായി കഴുകി വെയിലത്ത് ഉണങ്ങിപ്പൊടിച്ചെടുക്കാം. അതിൽ ഒന്നര കപ്പ് മിക്സിലിയേക്കു മാറ്റാം. ഒരു കപ്പ് തേങ്ങ ചിരകിയത്, അര കപ്പ് അവൽ, കാൽ കപ്പ് ശർക്കര, ഒരു നുള്ള് ഉപ്പ്, അര ടീസ്പൂൺ ഇൻസ്റ്റൻ്റ് ഈസ്റ്റ്, രണ്ട് ഏലയ്ക്ക് എന്നിവ ചേർത്ത് അരയ്ക്കാം. ആവശ്യത്തിന് വെള്ളം ഒഴിച്ച് നന്നായി അരച്ചെടുത്ത മാവ് ഒരു ബൗളിലേയ്ക്ക് ഒഴിക്കാം. ശേഷം പുളിക്കാൻ മാറ്റി വയ്ക്കാം. രണ്ട് മണിക്കൂറെങ്കിലും ഇത് മാറ്റി വയ്ക്കണം. ഇഡ്ഡലി പാത്രത്തിൽ വെള്ളമെടുത്ത് ചൂടാക്കാം. ശേഷം ഇഡ്ഡലി തട്ടിലേയ്ക്ക് ഒരു പരന്ന പാത്രം വയ്ക്കാം. അതിൽ അൽപം നെയ്യ് പുരട്ടാം. ഇതിലേയ്ക്ക് പുളിപ്പിച്ച മാവ് ഒഴിക്കാം. മുകളിലായി കശുവണ്ടി വച്ച് ഇഡ്ഡലി പാത്രം അടച്ച് ആവിയിൽ വേവിക്കാം. 20 മിനിറ്റെങ്കിലും ഇങ്ങനെ വയ്ക്കാം. ശേഷം ഇഡ്ഡലി പാത്രം തുറന്ന് മാവ് വെന്തുവെന്ന് ഉറപ്പാക്കാം. ഇത് മറ്റൊരു പാത്രത്തിലേയ്ക്കു വിളമ്പി ചൂടോടെ കഴിച്ചു നോക്കൂ