ഒരു കേക്ക് ഉണ്ടാക്കിയാലോ? മധുരമുള്ള കേക്ക് അല്ല നല്ല എരിവൂറും സ്‌പൈസി ചിക്കന്‍ കേക്ക്. ഇത് എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം.
ആവശ്യമായ ചേരുവകള്‍
ചിക്കന്‍ – 250 ഗ്രാം മുട്ട – 4 സവാള – 1 ഇഞ്ചി വെളുത്തുള്ളി പച്ചമുളക് പേസ്റ്റ് – 2 ടീസ്പൂണ്‍ ഗരം മസാല – 1/2 ടീസ്പൂണ്‍ കുരുമുളകുപൊടി – 1 ടീസ്പൂണ്‍ ഉപ്പ് ആവശ്യത്തിന് മല്ലിയില ആവശ്യത്തിന് വെളിച്ചെണ്ണ ബട്ടര്‍
തയ്യാറാക്കുന്ന വിധം
ചിക്കന്‍ ഉപ്പും കുരുമുളക് പൊടിയും ഇട്ടു വേവിച്ചു പൊടിച്ചെടുക്കണം. പാനിലേക്ക് സവാള ചെറുതായി അരിഞ്ഞത്, ഇഞ്ചി വെളുത്തുള്ളി പച്ചമുളക് പേസ്റ്റ് ഇട്ടു നന്നായി വഴറ്റുക. ഇതിലേക്കു പൊടിച്ച ചിക്കന്‍, ഗരം മസാല, കുരുമുളകുപൊടി എന്നിവ ചേര്‍ത്ത് ഇളക്കുക. മുട്ട പൊട്ടിച്ചൊഴിച്ച് ആവശ്യത്തിന് ഉപ്പും കുരുമുളകുപൊടിയും ചേര്‍ത്ത് നന്നായി ബീറ്റ് ചെയ്യുക. മുട്ടയിലേക്കു ചിക്കന്‍ മിക്‌സ് ചേര്‍ത്ത് ഇളക്കണം. പാനില്‍ ബട്ടര്‍ പുരട്ടി, ചിക്കന്‍ മുട്ട മിക്‌സ് അതിലേക്ക് ഒഴിച്ച് പാന്‍ അടച്ച് ചെറിയ തീയില്‍ വേവിക്കുക.