വാന്‍കുവറില്‍ വീടുകളുടെ വില വര്‍ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ വീടുകള്‍ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ കടുത്ത നിരാശയിലാണ്. ഈ പശ്ചാത്തലത്തില്‍ നഗരത്തില്‍ വീടുകള്‍ വാങ്ങുന്നവര്‍ സഹ ഉടമസ്ഥത വലിയ തോതില്‍ പരിഗണിക്കുന്നു. സുഹൃത്തുക്കള്‍, കുടുംബാംഗങ്ങള്‍, അല്ലെങ്കില്‍ അപരിചിതര്‍ എന്നിവരുമായി ചേര്‍ന്ന് സഹ ഉടമസ്ഥതയില്‍ വീടുകള്‍ വാങ്ങാനാണ് കൂടുതല്‍ പേരും ശ്രമിക്കുന്നത്. ഇതില്‍ വാന്‍കുവര്‍ സ്‌പെഷ്യലിന്റെ മുകളിലും താഴെയുമുള്ള യൂണിറ്റുകള്‍, അല്ലെങ്കില്‍ പ്രധാന യൂണിറ്റ്, ലെയ്ന്‍വേ ഹൗസ് എന്നിവ പങ്കിടുന്നുണ്ട്. ബാക്ക്‌യാര്‍ഡ് പോലുള്ള പൊതുവായ ഇടങ്ങള്‍ പങ്കിടുന്നവരുമുണ്ട്.
സഹ ഉടമസ്ഥതയിലുള്ള വീടുകളില്‍ കുട്ടികളെയും വളര്‍ത്തുമൃഗങ്ങളെയും പരിപാലിക്കുന്നതും പുല്‍ത്തകിടി വെട്ടല്‍, പ്രോപ്പര്‍ട്ടി സംരക്ഷിക്കല്‍ തുടങ്ങിയ ഉത്തരവാദിത്തങ്ങള്‍ പങ്കിടുന്നതിലും താമസക്കാര്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുന്നു. ഡിമാന്‍ഡ് കുറഞ്ഞുവരുന്ന സാഹചര്യത്തില്‍ വിറ്റുപോകാത്ത പ്രോപ്പര്‍ട്ടികളുടെ എണ്ണം 10 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയിലാണെന്ന് ഗ്രേറ്റര്‍ വാന്‍കുവര്‍ റിയല്‍റ്റേഴ്‌സ് അസോസിയേഷന്‍ പറയുന്നു. അതിനാല്‍ സഹ ഉടമസ്ഥതയില്‍ വീടുകള്‍ വാങ്ങാന്‍ ഇപ്പോള്‍ ശരിയായി സമയമായിരിക്കാമെന്നും അസോസിയേഷന്‍ ചൂണ്ടിക്കാട്ടുന്നു.