കാല്‍ഗറിയില്‍ വീടുകളുടെ വില വര്‍ധിച്ചുകൊണ്ടിരിക്കുകയാണെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍ നഗരത്തിലെ വീടുകളുടെ വില ഏകദേശം 12,000 ഡോളര്‍ വര്‍ധിച്ചതായാണ് കനേഡിയന്‍ റിയല്‍ എസ്‌റ്റേറ്റ് കമ്പനിയായ സൂകാസ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഈ ദശാബ്ദത്തിന്റെ തുടക്കത്തില്‍ കാനഡയില്‍ ഏറ്റവും കൂടുതല്‍ വീടുകള്‍ വാങ്ങിയത് ക്യുബെക്കിലായിരുന്നു. കാല്‍ഗറി എട്ടാം സ്ഥാനത്തായിരുന്നു. 2022 ഏപ്രിലില്‍ കാല്‍ഗറിയില്‍ വീടിന്റെ വില 543,820 ഡോളറായിരുന്നു. 2025 ഏപ്രിലില്‍ നഗരത്തിലെ ഭവന വില 663,496 ഡോളറായി വര്‍ധിച്ചു. 119,676 ഡോളര്‍ നിരക്ക് വ്യത്യാസമാണ് ഉണ്ടായത്.