. ഓൺലൈനിൽ പോസ്റ്റ് ചെയ്യുന്ന സ്വകാര്യ ചിത്രങ്ങൾ നീക്കം ചെയ്യുന്നതിനുള്ള കോടതി ഉത്തരവ് നേടുന്നതിനായി ആളുകൾക്ക് ഉപകാരപ്പെടുന്ന നിയമമാണ് പ്രാബല്യത്തിൽ വന്നത്.
ക്രിമിനൽ കോഡ് പ്രകാരം, ഒരാളുടെ സ്വകാര്യ ചിത്രങ്ങൾ അവരുടെ സമ്മതമില്ലാതെ പ്രസിദ്ധീകരിക്കുകയോ, ടെക്സ്റ്റ് ചെയ്യുകയോ, പങ്കിടുകയോ ചെയ്യുന്നത് കുറ്റകരമാണ്. എന്നാൽ മിക്ക ഇരകൾക്കും, നിയമവിരുദ്ധമായി പങ്കിട്ട ചിത്രങ്ങൾ വേഗത്തിൽ സമൂഹമാധ്യമങ്ങളിൽ നിന്ന് നീക്കം ചെയ്യാൻ സാധിക്കാറില്ല. പുതിയ ക്യൂബെക്ക് നിയമ പ്രകാരം ഓൺലൈനായോ കോടതിയിൽ നേരിട്ടോ, ഇരകൾ പരാതി നല്കിയാൽ, ചിത്രങ്ങളോ ദൃശ്യങ്ങളോ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെടുന്ന ഉത്തരവ് ജഡ്ജിയിൽ നിന്ന് നേടാൻ കഴിയും. ഇത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്ക് കഠിനമായ ശിക്ഷകളാണ് നിയമത്തിലുള്ളത്. ആദ്യ കുറ്റത്തിന് പ്രതിദിനം 50,000 ഡോളർ വരെ പിഴയോ 18 മാസം തടവോ ലഭിക്കും. ബ്രിട്ടീഷ് കൊളംബിയയ്ക്ക് ശേഷം, സമ്മതമില്ലാതെയുള്ള ചിത്രം പങ്കിടലുമായി ബന്ധപ്പെട്ട്, ഇരകളെ സംരക്ഷിക്കുന്ന നിയമം പാസാക്കുന്ന രണ്ടാമത്തെ പ്രവിശ്യയാണ് ക്യൂബെക്ക്.