ടിഎസ്എയ്ക്കെതിരെ പരാതിയുമായി ഗ്രേയ്സ് അനാട്ടമി താരം എല്ലെൻ പോംപിയോ

By: 600110 On: Jun 5, 2025, 3:02 PM

സൂര്യകാന്തി വിത്തുകൾ സൂക്ഷിച്ചതിൻ്റെ പേരിൽ ടിഎസ്എയും ബോംബ് സ്ക്വാഡും  കസ്റ്റഡിയിലെടുത്തതായി ഗ്രേയ്സ് അനാട്ടമി താരം  എല്ലെൻ പോംപിയോ. വിമാനത്തിൽ കയറാൻ നിൽക്കുന്നതിനിടെയാണ് ട്രാൻസ്‌പോർട്ടേഷൻ സെക്യൂരിറ്റി അഡ്മിനിസ്ട്രേഷൻ തന്നെ കസ്റ്റഡിയിലെടുത്തതായി അറിയിച്ചതെന്നും അവർ പറഞ്ഞു.

വളരെ വിലയേറിയ ജൈവ സൂര്യകാന്തി വിത്തുകൾ ആയിരുന്നു തൻ്റെ പക്കലുണ്ടായിരുന്നതെന്ന് പോംപയോ  ഒരു അഭിമുഖത്തിൽ പറഞ്ഞു. ഏകദേശം ഒരു മണിക്കൂർ തന്നെ തടഞ്ഞുവച്ചുവെന്നും ബോംബ് സ്ക്വാഡ് ഉൾപ്പെടെയുള്ളവർ പരിശോധിച്ചു വെന്നും അവർ പറയുന്നു.  എന്താണ് സംഭവിക്കുന്നതെന്ന് ആദ്യം വിശ്വസിക്കാൻ കഴിഞ്ഞില്ലെന്നും, എല്ലാമൊരു തമാശയാണെന്നാണ് കരുതിയതെന്നും 55 കാരിയായ നടി പറഞ്ഞു. സൂര്യകാന്തി വിത്തുകൾ വലിച്ചെറിയാൻ കഴിയുമോ എന്ന് ടിഎസ്എ ഏജന്റുമാരോട് ചോദിച്ചതായും പോംപിയോ പറഞ്ഞു. പക്ഷേ ബോംബ് സ്ക്വാഡ് അവ വിലയിരുത്തുന്നതുവരെ കാത്തിരിക്കേണ്ടി വന്നെന്നും അവർ അറിയിച്ചു. ലഗേജിലെ സാധനങ്ങളുമായി ബന്ധപ്പെട്ട് ട്രാൻസ്‌പോർട്ടേഷൻ സെക്യൂരിറ്റി അഡ്മിനിസ്ട്രേഷനും സെലിബ്രിറ്റികളുമായി തർക്കങ്ങളുണ്ടാകുന്നത് ഇതാദ്യമല്ല. 2017ൽ ദി ഫ്ലൈറ്റ് അറ്റൻ്റൻ്റിലെ താരമായ കെയ്ലി കൊക്കോയും തടഞ്ഞ് പരിശോധനയ്ക്ക് വിധേയയാക്കിയിരുന്നു. രണ്ട് വൈൻ ഓപ്പണർ കണ്ടെത്തിയതിനെ തുടർന്നായിരുന്നു ഇത്.