ഭവന വില്‍പ്പന: മെയ് മാസത്തില്‍ കാല്‍ഗറിയില്‍ 17 ശതമാനം ഇടിവ് 

By: 600002 On: Jun 4, 2025, 11:12 AM

 

 

സാമ്പത്തിക അനിശ്ചിതത്വം ഭവന വിപണിയെ ബാധിച്ചു കൊണ്ടിരിക്കുന്നതിനാല്‍ മെയ് മാസത്തില്‍ കാല്‍ഗറിയിലെ ഭവന വില്‍പ്പന 17 ശതമാനം കുറഞ്ഞുവെന്ന് കാല്‍ഗറി റിയല്‍ എസ്റ്റേറ്റ് ബോര്‍ഡ് റിപ്പോര്‍ട്ട്. മെയ് മാസത്തില്‍ കാല്‍ഗറിയില്‍ 2,568 വീടുകളാണ് വിറ്റഴിച്ചതെന്ന് ബോര്‍ഡ് പറയുന്നു. കഴിഞ്ഞ മാസം വിപണിയില്‍ 4,842 പുതിയ ലിസ്റ്റിംഗുകള്‍ ഉണ്ടായിരുന്നു. ഒരു വര്‍ഷത്തേക്കാള്‍ 11.6 ശതമാനം കൂടുതലാണിത്. 

നഗരത്തിലെ ഇന്‍വെന്ററി 6,740 വീടുകളാണ്. കഴിഞ്ഞ മാസം റെസിഡന്‍ഷ്യല്‍ ബെഞ്ച്മാര്‍ക്ക് വില 589,900 ഡോളറായിരുന്നു. ഇത് 2024 മെയ് മാസത്തെ നിലവാരത്തേക്കാള്‍ ഏകദേശം മൂന്ന് ശതമാനം കുറവാണ്.