കാല്‍ഗറിയില്‍ ഡോനട്ട് ഷോപ്പായ ക്രിസ്പി ക്രീം പുതിയ ലൊക്കേഷന്‍ തുറന്നു. ഉദ്ഘാടന ദിവസമായ ജൂണ്‍ 3 ചൊവ്വാഴ്ച കടയ്ക്ക് മുന്നില്‍ ഡോനട്ട് പ്രേമികളുടെ നീണ്ട നിര തന്നെ പ്രത്യക്ഷപ്പെട്ടു. രാവിലെ 7 മണിക്ക് കടയുടെ ഉദ്ഘാടനത്തിനും 36 മണിക്കൂര്‍ മുമ്പ് ക്യൂവില്‍ എത്തിയതായി ഡോനട്ട് പ്രേമികളിലൊരാള്‍ പറഞ്ഞു.
ക്രിസ്പി ക്രീമിന്റെ സൂപ്പര്‍ഫാനായ മാറ്റ് മക്കെയ് ജൂണ്‍ 1 ഞായറാഴ്ച വൈകിട്ട് 5 മണിക്ക് തന്നെ ക്യൂ നില്‍ക്കാനായി എത്തിയതായി പറയുന്നു. കഴിഞ്ഞ വര്‍ഷം എഡ്മന്റണിലും കട ആരംഭിച്ചപ്പോള്‍ ഉദ്ഘാടന ദിവസം താന്‍ തന്നെയായിരുന്നു ക്യൂവില്‍ ആദ്യം എത്തിയതെന്ന് മക്കെയ് പറഞ്ഞു.
കാല്‍ഗറിയില്‍ 9629 മക്ലിയോഡ് ട്രെയില്‍ സൗത്ത് വെസ്റ്റിലാണ് പുതിയ ക്രിസ്പി ക്രീം റെസ്റ്റോറന്റ് ആരംഭിച്ചിരിക്കുന്നത്. പുതിയ ലൊക്കേഷനില്‍ ഡോനട്ട് തിയേറ്റര്‍ ഉണ്ട്. അവിടെ അതിഥികള്‍ക്ക് തത്സമയം ഡോനട്ട് ഉണ്ടാക്കുന്നത് കാണാനുള്ള അവസരമുണ്ട്. ഡ്രൈവ്-ത്രൂ സൗകര്യവുമുണ്ട്.