കാല്‍ഗറിയില്‍ ഒരു വര്‍ഷം മുമ്പ് ആരംഭിച്ച പദ്ധതിയായ സെക്കന്‍ഡറി സ്യൂട്ട് ഇന്‍സെന്റീവ് പ്രോഗ്രാം വിജയകരമെന്ന് റിപ്പോര്‍ട്ട്. സിറ്റിയുടെ കണക്കുകള്‍ പ്രകാരം, പ്രോഗ്രാമിന് ഇതുവരെ 5,703 അപേക്ഷകള്‍ ലഭിച്ചു. അപേക്ഷകളില്‍ 2,522 എണ്ണം നിര്‍മാണം പൂര്‍ത്തിയാക്കി സ്യൂട്ട് രജിസ്ട്രിയില്‍ ചേര്‍ത്തിട്ടുണ്ട്.
സിറ്റിയുടെ ഹൗസിംഗ് സ്ട്രാറ്റജിയുടെ ഭാഗമാണ് ഈ പ്രോഗ്രാം. അര്‍ഹരായ വീട്ടുടമസ്ഥര്‍ക്ക് സേഫ്റ്റി ഘടകങ്ങള്‍ക്ക് 10,000 വരെയും ഊര്‍ജ്ജ കാര്യക്ഷമതയ്ക്ക് 1,900 ഡോളര്‍ വരെയും ആക്‌സസിബിളിറ്റി ഇംപ്രൂവ്‌മെന്റിനായി 7,500 ഡോളര്‍ വരെയും വാഗ്ദാനം ചെയ്യുന്നു. പ്രോഗ്രാം ആരംഭിച്ചതോടുകൂടി സ്യൂട്ട് രജിസ്ട്രിയിലും ഗണ്യമായ വളര്‍ച്ചയുണ്ടായിട്ടുണ്ടെന്ന് സിറ്റി പറയുന്നു. 2015 ല്‍ രജിസ്ട്രി നിര്‍ബന്ധമാക്കിയതിന് ശേഷം ഏകദേശം 20,000 സ്യൂട്ടുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പൊതുവെ, കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് പുതിയ രജിസ്‌ട്രേഷനുകളില്‍ 60 ശതമാനത്തിലധികം വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്.
സ്യൂട്ട് രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കുന്നത് കാല്‍ഗേറിയയിലെ താമസക്കാര്‍ക്ക് സുരക്ഷിത നിയമപരമായ ഹൗസിംഗ് ഓപ്ഷനുകളും ഇതില്‍ സുതാര്യതയും പിന്തുണയും നല്‍കുന്നു. കൂടാതെ, വീട്ടുടമസ്ഥര്‍ അവരുടെ സ്വത്തുക്കളില്‍ നടത്തുന്ന നിക്ഷേപങ്ങളെ സംരക്ഷിക്കുകയും ചെയ്യുന്നുവെന്ന് സിറ്റി വ്യക്തമാക്കി.
പ്രോഗ്രാമിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് calgary.ca/suite-incentive എന്ന ലിങ്ക് സന്ദര്‍ശിക്കുക.