ഇന്ത്യയുമായുള്ള ബന്ധം മെച്ചപ്പെടുത്തണമെന്ന് കനേഡിയൻ മുൻ പ്രധാനമന്ത്രി സ്റ്റീഫൻ ഹാർപ്പർ ആവശ്യപ്പെട്ടു. അസ്ഥിരമായ ലോകത്ത് ഇന്ത്യ ഒരു അനിവാര്യ പങ്കാളിയായതിനാൽ തർക്കങ്ങൾ പരിഹരിക്കേണ്ട സമയമാണിതെന്ന് ഹാർപ്പർ പറഞ്ഞു. ഒൻ്റാരിയോയിലെ ബ്രാംപ്ടണിൽ, ഇന്ത്യയുമായി ബിസിനസ്സ് ചെയ്യുന്ന ഒരു ഗ്രൂപ്പിൽ നിന്ന് അവാർഡ് സ്വീകരിച്ച് സംസാരിക്കുകയായിരുന്നു ഹാർപ്പർ.
കാനഡയിലുടനീളം നടക്കുന്ന കൊലപാതകം, പിടിച്ചുപറി, ബലാൽക്കാരം എന്നിവയുമായി ഇന്ത്യയ്ക്ക് ബന്ധമുണ്ട് എന്ന ആർസിഎംപി ആരോപണങ്ങളെക്കുറിച്ച് ഹാർപ്പർ പരാമർശിച്ചില്ല. ഈ ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ കാനഡ മുതിർന്ന ഇന്ത്യൻ നയതന്ത്രജ്ഞരെ പുറത്താക്കിയിരുന്നു. വാൻകൂവറിന് സമീപം ഒരു സിഖ് ആക്ടിവിസ്റ്റിന്റെ കൊലപാതകത്തിൽ ഇന്ത്യൻ സർക്കാരിന് പങ്കുണ്ടെന്നും കനേഡിയൻ സർക്കാർ ആരോപിച്ചിരുന്നു. ഈ മാസം ആൽബർട്ടയിൽ നടക്കുന്ന ജി 7 ഉച്ചകോടിയിലേക്ക് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിക്കരുതെന്ന് സിഖ് ഗ്രൂപ്പുകൾ കാനഡയോട് ആവശ്യപ്പെടുന്ന സാഹചര്യത്തിലാണ് ഹാർപ്പറിന്റെ പരാമർശങ്ങൾ.