മാര്‍ക്ക് കാര്‍ണി സ്ഥാനമൊഴിഞ്ഞു; ഹാര്‍വാഡ് സര്‍വകലാശാല ബോര്‍ഡില്‍ ഇന്ത്യന്‍ വംശജയായ സിഇഒ അംഗമായി 

By: 600002 On: Jun 2, 2025, 10:14 AM

 


ഹാര്‍വാഡ് സര്‍വകലാശാലയുടെ ബോര്‍ഡ് ഓഫ് ഓവര്‍സിയേഴ്‌സില്‍ അംഗമായി ഇന്തോ-അമേരിക്കന്‍ ബിസിനസ്സുകാരി അഞ്ജലി സൂദ്. സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമായ ട്യൂബിയുടെ സിഇഒയാണ് അഞ്ജലി സൂദ്. സര്‍വകലാശാലയുടെ ബോര്‍ഡില്‍ നിന്നും സ്ഥാനമൊഴിഞ്ഞ കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണിക്ക് പകരമാണ് നിയമനം.


ശ്രദ്ധേയമായ കരിയറും നേതൃത്വ നൈപുണ്യവുമുള്ളയാളാണ് അഞ്ജലി സൂദ്. പഞ്ചാബില്‍ നിന്നും ഡെട്രോയിറ്റിലേക്ക് കുടിയേറിയവരാണ് സൂദിന്റെ മാതാപിതാക്കള്‍. 1983 ല്‍ ജനിച്ച സൂദ് ഹാര്‍വാഡ് ബിസിനസ് സ്‌കൂളില്‍ നിന്നും എംബിഎ കരസ്ഥമാക്കി. ആമസോണ്‍, ടൈം വാര്‍ണര്‍, വിമിയോ എന്നീ പ്രമുഖ മുന്‍നിര കമ്പനികളില്‍ വിവിധ നേതൃസ്ഥാനങ്ങള്‍ സൂദ് വഹിച്ചിട്ടുണ്ട്. നിലവില്‍ Change.org ല്‍ ബോര്‍ഡ് ചെയര്‍പേഴ്‌സണ്‍ ആയും ഡോള്‍ബി ലബോറട്ടറീസില്‍ ബോര്‍ഡ് അംഗമായും സേവനമനുഷ്ഠിക്കുന്നു.