ഹൈവേ 407 ഈസ്റ്റില്‍ പിക്കറിംഗ് മുതല്‍ ക്ലാരിംഗ്ടണ്‍ വരെ ഇനി ടോള്‍  ഫ്രീ

By: 600002 On: Jun 2, 2025, 8:53 AM

 

 

ഹൈവേ 407 ല്‍ പ്രവിശ്യയുടെ ഉടമസ്ഥതയിലുള്ള ഭാഗം ടോള്‍ ഫ്രീ ആയിരിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. കഴിഞ്ഞ മാസം പ്രോഗ്രസീവ് കണ്‍സര്‍വേറ്റീവ് സര്‍ക്കാരിന്റെ ബജറ്റിന്റെ ഭാഗമായി പ്രഖ്യാപിച്ച ഈ നീക്കം ജൂണ്‍ 1 മുതല്‍ പ്രാബല്യത്തില്‍ വന്നു. പിക്കറിംഗ് മുതല്‍ ക്ലാരിംഗ്ടണ്‍ വരെയുള്ള പ്രവിശ്യയുടെ ഉടമസ്ഥതയിലുള്ള ഹൈവേ 407 ഈസ്റ്റിലെ ടോളുകള്‍ ബജറ്റില്‍ ശാശ്വതമായി നീക്കം ചെയ്തു. 

ടോളുകള്‍ ഒഴിവാക്കുന്നതിലൂടെ ദിവസേനയുള്ള യാത്രക്കാര്‍ക്ക് പ്രതിവര്‍ഷം 7,200 ഡോളര്‍ ലാഭിക്കാനാകുമെന്ന് പ്രവിശ്യ കണക്കാക്കുന്നു. 2021 ലെ ഗതാഗത മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട് പ്രകാരം 2024-25 ല്‍ ടോളുകള്‍ പ്രവിശ്യാ വരുമാനത്തില്‍ ഏകദേശം 72 മില്യണ്‍ ഡോളര്‍ സമാഹരിക്കുമെന്ന് പറഞ്ഞിരുന്നു.