അതിതീവ്ര മഴയില്‍ 111 മരണം; വടക്കന്‍ നൈജീരിയയിൽ പ്രളയം, ഗ്രാമങ്ങൾ വെള്ളത്തിനടിയില്‍

By: 600007 On: May 31, 2025, 2:15 PM

 

 

ടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ നൈജീരിയുടെ വടക്കന്‍ പ്രദേശങ്ങളിലുണ്ടായ അതിശക്തമായ മഴയില്‍ 111 മരണം. തെക്കന്‍ നൈജീരയയിലെ വ്യാപാരികൾക്ക് കാര്‍ഷികോത്പന്നങ്ങൾ വില്ക്കുന്ന മാര്‍ക്കറ്റിലാണ് വലിയ നാശനഷ്ടം നേരിട്ടത്. അവരുടെ കാർഷികോത്പന്നങ്ങൾ കനത്ത മഴയില്‍ ഒഴുകിപ്പോയി. അതേസമയം മരണ സംഖ്യ ഇനിയും ഉയരുമെന്ന് അധികൃതര്‍ അറിയിച്ചു. അതേസമയം അതിശക്തമായ മഴ പ്രവചിക്കാന്‍ നൈജീരിയൻ ഹൈഡ്രോളജി സേവന ഏജൻസിക്ക് കഴിഞ്ഞില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. തലസ്ഥാനമായ അബൂജയില്‍ നിന്നും 300 കിലോമീറ്റര് ദൂരത്തുള്ള നിഗർ സംസ്ഥാനത്തെ മോക്വാ നഗരത്തില്‍ വ്യാഴാഴ്ച രാത്രിയില്‍ അതിശക്തമായ മഴ പെയ്തെന്ന അറിയിപ്പ് നല്‍കാന്‍ ഏജന്‍സി തയ്യാറായില്ലെന്നും റിപ്പോര്‍ട്ടുകൾ ചൂണ്ടിക്കാണിച്ചു. ഇത് മരണസംഖ്യയും നാശനഷ്ടവും ഉയരാന്‍ കാരണമായി. 

കഴിഞ്ഞ വ്യാഴാഴ്ച രാത്രിയിലുണ്ടായ അതിതീവ്രമഴയില്‍ വടക്കന്‍ നൈജീരിയയിലെ കാര്‍ഷക ഗ്രാമങ്ങൾ പലതും ഒറ്റപ്പെട്ട് പോയി. രാത്രിയില്‍ കാലാവസ്ഥാ മുന്നറിയിപ്പുകളൊന്നുമില്ലാതെ എത്തിയ മഴയില്‍ വില്പനയ്ക്കായി എത്തിച്ച കാർഷികോത്പനങ്ങള്‍ ഒഴുകിപ്പോയി. പ്രദേശത്തെ നൂറുകണക്കിന് വീടുകള്‍ വെള്ളത്തിനടിയിലാണ്. ആയിരക്കണക്കിന് ആളുകളെ രാത്രിയിലും രാവിലെയുമായി സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി. അതേസമയം മരണ സംഖ്യ ഇനിയും വര്‍ദ്ധിക്കുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങൾ പറയുന്നത്.