വെസ്റ്റ്‌ജെറ്റുമായുള്ള സംയോജനം ഔദ്യോഗികമായി പൂര്‍ത്തിയാക്കിയതിന് ശേഷം സണ്‍വിംഗ് എയര്‍ലൈന്‍സ് വ്യാഴാഴ്ച അവസാന വിമാനം പറത്തി. സണ്‍വിംഗ് ലയിച്ചതോടെ കാനഡയിലെ രണ്ടാമത്തെ വലിയ എയര്‍ലൈനായ വെസ്റ്റ്‌ജെറ്റ് എല്ലാ ജെറ്റ് വിമാനങ്ങളെയും ഒരൊറ്റ എയര്‍ ഓപ്പറേറ്റര്‍ സര്‍ട്ടിഫിക്കറ്റിന് കീഴില്‍ സംയോജിപ്പിച്ചു. ഇതില്‍ 16 മുന്‍ സ്വൂപ്പ് വിമാനങ്ങളും ഒമ്പത് മുന്‍ ലിങ്ക്‌സ് എയര്‍ വിമാനങ്ങളും ഇപ്പോള്‍ സണ്‍വിംഗ് എയര്‍ലൈന്‍സില്‍ നിന്നുള്ള 18 എണ്ണം കൂടി ഉള്‍പ്പെടുന്നു.
മെയ് 28 വ്യാഴാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരുന്ന വിധത്തില്‍ എല്ലാ അവധിക്കാല പാക്കേജ് ഉപഭോക്താക്കള്‍ക്കും വെസ്റ്റ്‌ജെറ്റ് ഓപ്പറേറ്റ് ചെയ്യുന്ന വിമാനങ്ങളില്‍ യാത്ര ചെയ്യാമെന്ന് എയര്‍ലൈന്‍ അറിയിച്ചു. ലയനത്തിന് ശേഷം നിരവധി മാറ്റങ്ങളാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. സണ്‍വിംഗ് വെക്കേഷന്‍ പാക്കേജ് ഉപഭോക്താക്കള്‍ക്ക് ഇപ്പോള്‍ വെസ്റ്റ്‌ജെറ്റ് എയര്‍പോര്‍ട്ട് കൗണ്ടറില്‍ ചെക്ക് ഇന്‍ ചെയ്യാം. അല്ലെങ്കില്‍ വെസ്റ്റ്‌ജെറ്റ്.കോമില്‍ ഓണ്‍ലൈനായോ വെസ്റ്റ്‌ജെറ്റ് ആപ്പിലോ ചെക്ക് ഇന്‍ ചെയ്യാം. വെസ്റ്റ്‌ജെറ്റ് റിസര്‍വേഷന്‍ കോഡുകള്‍ പുറപ്പെടുന്നതിന് അഞ്ച് ദിവസം മുമ്പ് സണ്‍വിംഗിന്റെ മാനേജ് മൈ ബുക്കിംഗ് വഴി വഴി ലഭ്യമാകും. യാത്രക്കാര്‍ക്ക് ഒരു സൗജന്യ വ്യക്തിഗത ഇനത്തിനും ഒരു സൗജന്യ ക്യാരി-ഓണ്‍ ഇനത്തിനും അര്‍ഹതയുണ്ടായിരിക്കും.
ഈ വേനല്‍ക്കാലത്ത് നിരവധി വെക്കേഷന്‍ പാക്കേജുകളാണ് വാഗ്ദാനം ചെയ്യുന്നത്. സെന്റ് മാര്‍ട്ടന്‍, ഫ്രീപോര്‍ട്ട്, പനാമ എന്നിവയും കാന്‍കൂണ്‍, പ്യൂര്‍ട്ടോ വല്ലാര്‍ട്ട, പുന്റ കാന, മോട്ടെഗോ ബേ, വരാഡെറോ തുടങ്ങിയ ദീര്‍ഘകാല വെക്കേഷന്‍ ഡെസ്റ്റിനേഷനുകളും ഇതില്‍ ഉള്‍പ്പെടുന്നു. വെക്കേഷന്‍ പാക്കേജുകളെക്കുറിച്ച് കൂടുതല്‍ അറിയാന്‍ ട്രാവല്‍ കമ്പനിയുടെ സമ്മര്‍ ഷെഡ്യൂള്‍ സന്ദര്‍ശിക്കുക.