ട്രംപ് ഭരണകൂടത്തിൽ നിന്ന് പടിയിറങ്ങി എലോൺ മസ്ക്

By: 600110 On: May 30, 2025, 4:06 PM

 

അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെ നേതൃത്വത്തിലുള്ള ഭരണകൂടത്തിലെ ചുമതലകൾ ഒഴിഞ്ഞ് എലോൺ മസ്‌ക്. ട്രംപ് ഭരണകൂടത്തിന്റെ കാര്യക്ഷമതാ വകുപ്പിൻറെ മേധാവി(DOGE) എന്ന സ്ഥാനത്ത് നിന്നാണ് എലോൺ മസ്‌ക് പടിയിറങ്ങുന്നത്. ട്രംപിന്റെ ഉന്നത ഉപദേഷ്ടാവ് എന്ന സ്ഥാനമായിരുന്നു മസ്‌കിന് ഉണ്ടായിരുന്നത്.

കാര്യക്ഷമതാ വകുപ്പിലെ പ്രത്യേക സർക്കാർ ജീവനക്കാരൻ എന്ന നിലയിലുള്ള തൻ്റെ കാലാവധി അവസാനിക്കുമ്പോൾ പ്രസിഡൻ്റ് ട്രംപിന് നന്ദി എന്നാണ് മസ്‌ക് സമൂഹ മാധ്യമമായ എക്‌സിൽ കുറിച്ചത്. ഒരു പ്രത്യേക സർക്കാർ ജീവനക്കാരൻ എന്ന നിലയിൽ എൻ്റെ കാലാവധി അവസാനിക്കുമ്പോൾ, അനാവശ്യ ചെലവുകൾ കുറയ്ക്കാൻ അവസരം നൽകിയതിന് പ്രസിഡൻറിന് നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. ഡോജ് മിഷൻ കാലക്രമേണ ശക്തിപ്പെടും. അത് സർക്കാരിൻറെ സ്ഥിരം രീതിയായി മാറുമെന്ന് എലോൺ മസ്‌ക് എക്സിൽ കുറിച്ചു.

ട്രംപിനെതിരെ വിമർശനം ഉന്നയിച്ചതിന് പിന്നാലെയാണ് മസ്‌കിൻ്റെ പടിയിറക്കം. ട്രംപിൻ്റെ നിയമനിർമ്മാണ നീക്കത്തിൽ താൻ നിരാശനാണെന്ന്  മസ്‌ക് നേരത്തെ പറഞ്ഞിരുന്നു. ബജറ്റ് കമ്മി വർധിപ്പിക്കുന്നതും സർക്കാരിന്റെ എഫിഷ്യൻസി ഡിപ്പാർട്ട്മെന്റ് വിഭാഗത്തിന്റെ പ്രവർത്തനങ്ങളെ ദുർബലപ്പെടുത്തുന്നതുമാണ് ട്രംപിന്റെ പുതിയ ബില്ലെന്ന് മസ്‌ക് കുറ്റപ്പെടുത്തിയിരുന്നു.