ജൂണ്‍ 30 ഓടെ കുടിവെള്ളത്തില്‍ ഫ്‌ളൂറൈഡ് ചേര്‍ക്കാന്‍ കാല്‍ഗറി ഒരുങ്ങുന്നു 

By: 600002 On: May 30, 2025, 10:37 AM

 


അടുത്ത മാസം അവസാനത്തോടെ കുടിവെള്ളത്തില്‍ ഫ്‌ളൂറൈഡ് ചേര്‍ക്കുമെന്ന് കാല്‍ഗറി സിറ്റി അറിയിച്ചു. 2021 ലെ മുനിസിപ്പല്‍ തെരഞ്ഞെടുപ്പിനിടെ നടന്ന ഒരു ജനഹിത പരിശോധനയ്ക്ക് ശേഷം ജൂണ്‍ 30 മുതല്‍ കുടിവെള്ള സംവിധാനത്തില്‍ ഫ്‌ളൂറൈഡ് വീണ്ടും ചേര്‍ക്കാന്‍ കൗണ്‍സില്‍ തീരുമാനിച്ചതായി വ്യാഴാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ സിറ്റി വ്യക്തമാക്കി. കുടിവെള്ളത്തില്‍ വീണ്ടും ഫ്‌ളൂറൈഡ് ചേര്‍ക്കുന്നതിനെ 62 ശതമാനം വോട്ടര്‍മാരും അനുകൂലിച്ചിരുന്നു. 

ദന്തക്ഷയങ്ങള്‍ തടയുന്നതിനും വായയുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനുമുള്ള സുരക്ഷിതവും ഫലപ്രദവുമായ പൊതുജനാരോഗ്യ നടപടിയായി കുടിവെള്ളത്തില്‍ ഫ്‌ളൂറൈഡ് വീണ്ടും ചേര്‍ക്കുന്നതായി സിറ്റി പറയുന്നു. ഹെല്‍ത്ത് കാനഡയുടെ കമ്മ്യൂണിറ്റി വാട്ടര്‍ ഫ്‌ളൂറിഡേഷനായുള്ള ഗൈഡന്‍സ് ശുപാര്‍ശ പ്രകാരം 0.7 mg/L എന്ന അളവില്‍ ഫ്‌ളൂറൈഡ് കുടിവെള്ളത്തില്‍ ചേര്‍ക്കും.