ഈ വര്‍ഷം ഒന്നാം പാദത്തില്‍ 1.4 ബില്യണ്‍ ഉപഭോക്താക്കള്‍ക്ക് ക്രെഡിറ്റ് പേയ്‌മെന്റ് നഷ്ടപ്പെട്ടതായി ഇക്വിഫാക്‌സ് റിപ്പോര്‍ട്ട് 

By: 600002 On: May 29, 2025, 1:15 PM

 

ഒരു വര്‍ഷം മുമ്പുള്ളതിനേക്കാള്‍ പേയ്‌മെന്റുകള്‍ നഷ്ടപ്പെട്ടവരുടെ എണ്ണം വര്‍ധിച്ചതോടെ, സാമ്പത്തിക അനിശ്ചിതത്വത്തിന്റെ പശ്ചാത്തലത്തില്‍ കാനഡയിലെ ഉപഭോക്താക്കള്‍ക്കിടയില്‍ സാമ്പത്തിക വിടവ് നിലനില്‍ക്കുന്നുണ്ടെന്ന് ഇക്വിഫാക്‌സ് റിപ്പോര്‍ട്ട്. ഉയര്‍ന്ന ജീവിതച്ചെലവ്, വര്‍ധിച്ചുവരുന്ന തൊഴിലില്ലായ്മ, വ്യാപാര സംഘര്‍ഷങ്ങള്‍ തുടങ്ങിയവയില്‍ നിന്നാണ് ഈ പ്രവണതയുടെ ഭൂരിഭാഗവും ഉണ്ടാകുന്നതെന്ന് ഇക്വിഫാക്‌സ് കാനഡയുടെ അഡ്വാന്‍സ്ഡ് അനലിറ്റിക്‌സ് വൈസ് പ്രസിഡന്റ് റബേക്ക ഓക്‌സ് പറയുന്നു. സാമ്പത്തിക അനിശ്ചിതത്വം ഉണ്ടാകുമ്പോള്‍ അത് ചില പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്നുവെന്നും ഓക്‌സ് പറഞ്ഞു. 

ഉപഭോക്താക്കളില്‍ 22 പേരില്‍ ഒരാള്‍ക്ക്, അതായത് 1.4 മില്യണ്‍ ആളുകള്‍ക്ക് ആദ്യ പാദത്തില്‍ കുറഞ്ഞത് ഒരു ക്രെഡിറ്റ് പേയ്‌മെന്റെങ്കിലും നഷ്ടപ്പെട്ടതായി റിപ്പോര്‍ട്ടില്‍ കണ്ടെത്തി. മോര്‍ഗേജ് ഉടമകളുടെ 6.5 ശതമാനം നിരക്കിനെ അപേക്ഷിച്ച് മോര്‍ഗേജ് ഉടമകളല്ലാത്തവരുടെ ഉപഭോക്തൃ തലത്തിലുള്ള ഡെലിക്വന്‍സി റേറ്റ് വര്‍ഷം തോറും 8.9 ശതമാനം വര്‍ധിച്ചതായും റിപ്പോര്‍ട്ട് പറയുന്നു. 

ഈ വര്‍ഷം ആദ്യ പാദത്തില്‍ ഒരു ഉപഭോക്താവിന്റെ ശരാശരി മോര്‍ഗേജ് ഇതര കടം 21,859 ഡോളറായി ഉയര്‍ന്നതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. താരിഫ് പ്രേരിത വിലവര്‍ധനവിന് മുമ്പ് കാറുകള്‍ വാങ്ങാന്‍ തിരക്ക് കൂട്ടിയവര്‍ ലോണെടുക്കാന്‍ ശ്രമിച്ചതിനാല്‍ ശക്തമായ ഓട്ടോ ലോണ്‍ വിപണിയാണ് ഇതിന് പ്രധാന കാരണം. യുവാക്കളായ ഉപഭോക്താക്കള്‍ക്ക് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. ഇവരില്‍ ക്രെഡിറ്റ് കാര്‍ഡ് ഡെലിക്വന്‍സി നിരക്ക് 5.38 ശതമാനമാണ്. ഇത് കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 21.7 ശതമാനം കൂടുതലാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 

ഈ വര്‍ഷം ആദ്യ മൂന്ന് മാസങ്ങളില്‍ മൊത്തം ഉപഭോക്തൃ കടം 2.55 ട്രില്യണ്‍ ഡോളറായി ഉയര്‍ന്നു. ഇത് വര്‍ഷം തോറും നാല് ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയത്. എന്നാല്‍ 2024 അവസാന പാദത്തെ അപേക്ഷിച്ച് ആറ് ബില്യണ്‍ ഡോളറിലധികം കുറവാണെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.