ബീസിയില്‍ മിനിമം വേതന വര്‍ധന ജൂണ്‍ 1 മുതല്‍ 

By: 600002 On: May 29, 2025, 12:16 PM

 

 

പണപ്പെരുപ്പ വര്‍ധന മറികടക്കാന്‍ ബ്രിട്ടീഷ് കൊളംബിയയില്‍ മിനിമം വേതന വര്‍ധന ജൂണ്‍ 1 ഞായറാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരും. മിനിമം വേതനം 2.6 ശതമാനമാണ് വര്‍ധിപ്പിക്കുന്നത്. പൊതു മിനിമം വേതനം മണിക്കൂറിന് 17.40 ഡോളറില്‍ നിന്നും 17.85 ഡോളറായി വര്‍ധിക്കുമെന്ന് തൊഴില്‍ മന്ത്രി ജെന്നിഫര്‍ വൈറ്റ്‌സൈഡ് അറിയിച്ചു.  

റെസിഡന്‍ഷ്യല്‍ കെയര്‍ടേക്കര്‍മാര്‍, ലൈവ്-ഇന്‍-ഹോം-സപ്പോര്‍ട്ട് തൊഴിലാളികള്‍, ക്യാമ്പ് ലീഡര്‍മാര്‍, ആപ്പ് അധിഷ്ഠിത റൈഡ്-ഹെയ്‌ലിംഗ്, ഡെലിവറി സര്‍വീസസ് തൊഴിലാളികള്‍ എന്നിവരുടെ മിനിമം വേതന നിരക്കുകള്‍ ഞായറാഴ്ച അതേ നിരക്കില്‍ വര്‍ധിക്കും. 2018 മുതല്‍ എല്ലാ ജൂണ്‍ 1 നും പ്രവിശ്യ മിനിമം വേതനം വര്‍ധിപ്പിക്കുന്നുണ്ട്. അന്ന് ആദ്യമായി അമണിക്കൂറിന് 12.65 ഡോളറളില്‍ എത്തിയിരുന്നു. നിലവില്‍ ഏറ്റവും ഉയര്‍ന്ന പ്രവിശ്യാ മിനിമം വേതനം ബീസി വാഗ്ദാനം ചെയ്യുന്നുണ്ട്.