വ്യാഴാഴ്ച മുതല്‍ കനേഡിയന്‍ ഡെന്റല്‍ കെയര്‍ പ്ലാനിലേക്ക്(CDCP) കൂടുതല്‍ പേര്‍ക്ക് അപേക്ഷ സമര്‍പ്പിക്കാം. ഈ മാസം ആദ്യം 18 നും 34 നും ഇടയില്‍ പ്രായമുള്ള കനേഡിയന്‍ പൗരന്മാര്‍ക്ക് സിഡിസിപിയിലേക്ക് അപേക്ഷിക്കാന്‍ അവസരം ലഭിച്ചിരുന്നു. വ്യാഴാഴ്ച മുതല്‍ 35 നും 54 നും ഇടയില്‍ പ്രായമുള്ളവര്‍ക്കായി പദ്ധതി വിപുലീകരിച്ചു.
2024 ലെ ക്രമീകരിച്ച കുടുംബ അറ്റാദായത്തെ അടിസ്ഥാനമാക്കി സിഡിസിപിക്ക് അര്‍ഹതയുള്ള 18 നും 64 നും ഇടയില്‍ പ്രായമുള്ള കാനഡയിലെ താമസക്കാര്‍ക്ക് കത്തുകള്‍ അയയ്ക്കുമെന്ന് സര്‍ക്കാര്‍ പുറത്തിറക്കിയ നോട്ടീസില്‍ വ്യക്തമാക്കുന്നു. 2023 ല്‍ നടപ്പിലാക്കിയ പദ്ധതിയില്‍ പ്രതിവര്‍ഷം 90,000 ഡോളറില്‍ താഴെ വരുമാനം നേടുന്ന ആളുകളുടെ ദന്തചികിത്സാ ചെലവ് കുറയ്ക്കുക എന്നതാണ് ലക്ഷ്യമിടുന്നത്.